ETV Bharat / state

പ്രതീക്ഷയുടെ തീരത്ത് നിന്ന് കടലാഴങ്ങളിലേക്ക്; ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും

52 ദിവസത്തെ നിശ്ചലാവസ്ഥയ്ക്ക് ശേഷമാണ് മത്സ്യത്തൊഴിലാളികൾ ശനിയാഴ്‌ച അർധരാത്രിയോടെ മത്സ്യബന്ധനത്തിനായി കടലിൽ പോകുന്നത്.

പ്രതീക്ഷയുമായി മത്സ്യത്തൊഴിലാളികൾ കടലിലേക്ക്  മത്സ്യത്തൊഴിലാളികൾ കടലിലേക്ക്  ട്രോളിംഗ് നിരോധനം കഴിഞ്ഞു  52 ദിവസത്തെ ട്രോളിങ് നിരോധനം  fishing trolling  fishing trolling news  52 days of fishing trolling  trolling ban  fishing community trolling  fishing trolling news
പ്രതീക്ഷയുമായി മത്സ്യത്തൊഴിലാളികൾ കടലിലേക്ക്; ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും
author img

By

Published : Jul 31, 2021, 2:53 PM IST

Updated : Jul 31, 2021, 3:43 PM IST

കൊല്ലം: വറുതിയുടെ കാലത്ത് പ്രതീക്ഷയുടെ വലയുമായി കടലാഴങ്ങളിലേക്ക് മത്സ്യ ബന്ധന ബോട്ടുകൾ ഇന്ന് കുതിക്കും. 52 ദിവസത്തെ നിശ്ചലാവസ്ഥയ്ക്ക് ശേഷമാണ് അർധരാത്രി മുതൽ ബോട്ടുകൾ കടലിൽ പോകുന്നത്. കൊവിഡ് പ്രതിസന്ധിയും ട്രോളിങ് നിരോധന കാലവും നൽകിയ ദുരിതകാലം മറികടക്കാൻ ബോട്ടുകളുടെ അറ്റകുറ്റപ്പണി ഉൾപ്പെടെ പൂർത്തിയാക്കി ഒരുക്കം നടത്തുമ്പോൾ ഏറ്റവും വലിയ വെല്ലുവിളിയാകുന്നത് ഉയർന്ന ഇന്ധനവിലയാണ്.

അയ്യായിരത്തോളം യന്ത്രവൽകൃത യാനങ്ങളാണ് സംസ്ഥാനത്ത് ആകെയുള്ളത്. ഉയർന്ന ഡീസൽ വില മത്സ്യബന്ധന മേഖലയ്ക്ക് കനത്ത പ്രതിസന്ധിയാണെന്ന് ബോട്ട് ഉടമകൾ പറയുന്നു. പ്രത്യേക പാക്കേജ് എന്ന ആവശ്യവും ഇവർ മുന്നോട്ടുവയ്ക്കുന്നു. സമീപ വർഷങ്ങളിലുണ്ടായ മത്സ്യസമ്പത്തിലെ കുറവും കയറ്റുമതി സാധ്യതയിലുണ്ടായ മങ്ങലും തൊഴിലാളികളിൽ ആശങ്കയുയർത്തുന്നുണ്ട്.

പ്രതീക്ഷയുമായി മത്സ്യത്തൊഴിലാളികൾ കടലിലേക്ക്; ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും

കേരളത്തില്‍ നിന്നുള്ള പ്രധാന മത്സ്യ കയറ്റുമതി ചൈനയിലേക്കായിരുന്നു. നയതന്ത്ര ബന്ധത്തിലെ അസ്വാരസ്യം മൂലം ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി നിരുത്സാഹപ്പെടുത്തുന്ന നിലയിലാണ് ചൈന. ആഭ്യന്തര വിപണിയിൽ മികച്ച വിൽപന സാഹചര്യം ഒരുക്കണമെന്ന ആവശ്യവും മത്സ്യത്തൊഴിലാളികൾ ഉന്നയിക്കുന്നുണ്ട്. ഹാർബറുകളിൽ കടുത്ത നിയന്ത്രണം ഒഴിവാക്കണമെന്ന ആവശ്യവുമുണ്ട്.

ALSO READ: സംസ്ഥാനത്ത് ജൂൺ ഒമ്പത് മുതൽ ട്രോളിംഗ് നിരോധനം

Last Updated : Jul 31, 2021, 3:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.