കൊല്ലം: ലോക്ക് ഡൗൺ നിയമം ലംഘിച്ച് മത്സ്യ ബന്ധനം നടത്തിയ രണ്ട് ബോട്ടുകൾ കോസ്റ്റൽ പൊലീസ് പിടികൂടി. അനുവദിച്ചിരുന്ന എണ്ണത്തിൽ കൂടുതൽ തൊഴിലാളികളുമായി മത്സ്യ ബന്ധനം നടത്തിയിരുന്ന രണ്ട് ബോട്ടുകളാണ് കൊല്ലം നീണ്ടകരയിൽ മറൈൻ എൻഫോഴ്‌സ്‌മെന്‍റും കോസ്റ്റൽ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ കസ്റ്റഡിയിലെടുത്തത്. ബേപ്പൂരിൽ നിന്നുള്ള വലിയ ബോട്ടിൽ 28 തൊഴിലാളികളും തമിഴ്‌നാട്ടിലെ തൂത്തൂരിൽ നിന്നുള്ള ബോട്ടിൽ ഏഴ് തൊഴിലാളികളുമാണ് ഉണ്ടായിരുന്നത്. കസ്റ്റഡിയിലെടുത്ത് തീരത്തെത്തിക്കാൻ ശ്രമിക്കുന്നതിനിടെ കടലിൽ ചാടി രക്ഷപെടാൻ ശ്രമിച്ച നീണ്ടകര സ്വദേശിയെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. ബോട്ടിലുണ്ടായിരുന്ന മത്സ്യം മത്സ്യഫെഡ് ഏറ്റെടുത്തു.
ലോക്ക്‌ഡൗണ്‍ ലംഘിച്ച് മത്സ്യ ബന്ധനം; രണ്ട് ബോട്ടുകൾ പിടികൂടി - ലോക് ഡൗൺ
അനുവദിച്ചിരുന്ന എണ്ണത്തിൽ കൂടുതൽ തൊഴിലാളികളുമായി മത്സ്യ ബന്ധനം നടത്തിയിരുന്ന രണ്ട് ബോട്ടുകളാണ് പിടിച്ചെടുത്തത്
കൊല്ലം: ലോക്ക് ഡൗൺ നിയമം ലംഘിച്ച് മത്സ്യ ബന്ധനം നടത്തിയ രണ്ട് ബോട്ടുകൾ കോസ്റ്റൽ പൊലീസ് പിടികൂടി. അനുവദിച്ചിരുന്ന എണ്ണത്തിൽ കൂടുതൽ തൊഴിലാളികളുമായി മത്സ്യ ബന്ധനം നടത്തിയിരുന്ന രണ്ട് ബോട്ടുകളാണ് കൊല്ലം നീണ്ടകരയിൽ മറൈൻ എൻഫോഴ്‌സ്‌മെന്‍റും കോസ്റ്റൽ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ കസ്റ്റഡിയിലെടുത്തത്. ബേപ്പൂരിൽ നിന്നുള്ള വലിയ ബോട്ടിൽ 28 തൊഴിലാളികളും തമിഴ്‌നാട്ടിലെ തൂത്തൂരിൽ നിന്നുള്ള ബോട്ടിൽ ഏഴ് തൊഴിലാളികളുമാണ് ഉണ്ടായിരുന്നത്. കസ്റ്റഡിയിലെടുത്ത് തീരത്തെത്തിക്കാൻ ശ്രമിക്കുന്നതിനിടെ കടലിൽ ചാടി രക്ഷപെടാൻ ശ്രമിച്ച നീണ്ടകര സ്വദേശിയെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. ബോട്ടിലുണ്ടായിരുന്ന മത്സ്യം മത്സ്യഫെഡ് ഏറ്റെടുത്തു.
TAGGED:
ലോക് ഡൗൺ