ETV Bharat / state

ETV Bharat Exclusive | ഡീസലടിക്കാന്‍ വരുമാനമില്ല, കടംവീട്ടാന്‍ ആക്രിവിലയ്‌ക്ക് വിറ്റത് 300 ബോട്ടുകള്‍' ; മത്സ്യത്തൊഴിലാളികള്‍ വന്‍ പ്രതിസന്ധിയില്‍ - കൊല്ലം ഇന്നത്തെ വാര്‍ത്ത

ഡീസലടിക്കാൻ വരുമാനമില്ലാതെ കെട്ടിയിട്ടിരിക്കുന്ന ബോട്ടുകൾ തുരുമ്പെടുത്ത് നശിക്കും മുന്‍പ് കടം വീട്ടാനാണ് ഇത്തരത്തില്‍ ആക്രിവിലയ്‌ക്ക് വില്‍പന

കൊല്ലത്ത് ആക്രിവിലയ്‌ക്ക് വിറ്റത് 300 ബോട്ടുകള്‍  കൊല്ലത്തെ മത്സ്യത്തൊഴിലാളികള്‍ വന്‍ പ്രതിസന്ധിയില്‍  kollam fishermen facing big crisis on diesel price hike  kollam fishermen facing big crisis  കൊല്ലം ഇന്നത്തെ വാര്‍ത്ത  kollam todays news
ETV Bharat Exclusive | 'ആക്രിവിലയ്‌ക്ക് വിറ്റത് 300 ബോട്ടുകള്‍' ; കൊല്ലത്തെ മത്സ്യത്തൊഴിലാളികള്‍ വന്‍ പ്രതിസന്ധിയില്‍
author img

By

Published : Apr 6, 2022, 10:15 PM IST

കൊല്ലം : രജിസ്ട്രേഷൻ ഫീസ് കൂട്ടിയതിനുപുറമേ ഇന്ധന വില കൂടി കുതിച്ചുയർന്നതോടെ കടുത്ത പ്രതിസന്ധിയിലാണ് 'കേരളത്തിന്‍റെ സൈന്യ'മെന്നറിയപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍. ജീവിതം വഴിമുട്ടിയതോടെ, 300 മത്സ്യബന്ധന ബോട്ടുകളാണ് പൊളിച്ച് ആക്രിവിലയ്ക്ക് വിറ്റത്. ഡീസലടിക്കാൻ വരുമാനമില്ലാതെ കെട്ടിയിട്ടിരിക്കുന്ന ബോട്ടുകൾ തുരുമ്പെടുത്ത് നശിക്കും മുന്‍പ് കടം വീട്ടാനാണ് ഉടമകളുടെ ശ്രമം.

പ്രതിസന്ധിയ്‌ക്കൊപ്പം പെരുകുന്ന യാര്‍ഡുകള്‍ : പാലക്കാട്, തമിഴ്‌നാട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള ഉരുക്ക് കമ്പനികൾക്കാണ് പൊളിച്ച ബോട്ടുകൾ നൽകുന്നത്. ആഴക്കടലിൽ പോകുന്ന 70 അടിയുള്ള ബോട്ടുകൾക്ക് തുരുമ്പ് കളഞ്ഞാൽ 18 - 20 ടൺ ഭാരമാണുള്ളത്. കിലോയ്ക്ക് 40.50 രൂപയ്ക്കാണ് തൂക്കി വിൽക്കുന്നത്. നേരത്തെ ബോട്ട് പൊളിച്ചുമാറ്റുന്ന രണ്ട് യാർഡ് മാത്രമായിരുന്നു കൊല്ലം ജില്ലയിലുണ്ടായിരുന്നതെങ്കില്‍ ഇപ്പോൾ അത് 12എണ്ണമായി.

തിരിച്ചടിയായി രജിസ്ട്രേഷൻ ഫീസ് വര്‍ധനയും ഇന്ധനവിലയും; കൊല്ലത്തെ മത്സ്യത്തൊഴിലാളികള്‍ വന്‍ പ്രതിസന്ധിയില്‍

കൊച്ചി തോപ്പുംപടിയിൽ രണ്ട് യാർഡിനുപുറമെ, കോഴിക്കോട്, കണ്ണൂർ, ബേപ്പൂർ എന്നിവിടങ്ങളിലും ഇത്തരം യാർഡുകൾ പ്രവർത്തനം തുടങ്ങി. നിലവിൽ, ഒരു ബോട്ടിന് ആഴക്കടലിൽ പോകുന്നതിന് പ്രതിദിനം 600 ലിറ്ററും തീരക്കടലിൽ പോകുന്നതിന് 150 ലിറ്ററും ഡീസല്‍ ആവശ്യമാണ്. കടലിൽ ഒരാഴ്‌ച തങ്ങിയുള്ള പ്രവർത്തനത്തിന് കുറഞ്ഞത് 3000 ലിറ്റർ ഡീസൽ വേണം.

'ലഭ്യമാക്കണം, ഇന്ധന സബ്‌സിഡി' : വല, റോപ്പ്, സ്പെയർ പാർട്‌സ് തുടങ്ങിയ അനുബന്ധ ഉപകരണങ്ങളുടെ വിലയും കുതിച്ചുയരുന്നു. എന്നാൽ, ഇതിന് ആനുപാതികമായി മത്സ്യം കിട്ടുന്നില്ല. ഒരു ബോട്ടിൽ 40 - 70 തൊഴിലാളികൾ വരെ ജോലിയ്‌ക്ക് പോകുന്നുണ്ട്. ഒരു ബോട്ട് കടലിൽ ഇറങ്ങിയില്ലെങ്കിൽ അനേകം കുടുംബങ്ങളാണ് പട്ടിണിയിലാകുന്നത്.

ഡീസൽ വിലവർധനയിൽ പ്രതിസന്ധിയിലായ യന്ത്രവത്‌കൃത മീൻപിടിത്ത മേഖലയെ സംരക്ഷിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഓൾ കേരള ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. മീൻ ലഭ്യതയിൽ വൻ കുറവാണുള്ളത്. മത്സ്യമേഖലയ്ക്ക് ഇന്ധന സബ്‌സിഡി ലഭ്യമാക്കണമെന്നും പ്രസിഡന്‍റ് പീറ്റർ മത്യാസ് ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.