ETV Bharat / state

അഷ്‌ടമുടി കായലില്‍ കെമിക്കല്‍ കലര്‍ന്ന കക്കൂസ് മാലിന്യം; ചത്തുപൊങ്ങി മത്സ്യം, വേലിയേറ്റമെന്ന് ഫിഷറീസ് - അഷ്‌ടമുടി കായലില്‍ മത്സ്യം കൂട്ടത്തോടെ ചത്തു

Ashtamudi Lake toilet waste issue : ആശ്രാമം, മതിലിൽ കടവ് ,തേവള്ളി, തോപ്പിൽകടവ് ഭാഗങ്ങളിലാണ് മത്സ്യങ്ങള്‍ വന്‍ തോതില്‍ ചത്ത് പൊങ്ങിയത്. സംഭവത്തില്‍ വിശദീകരണവുമായി ഫിഷറീസ് വകുപ്പ് രംഗത്ത്

Fish death in Ashtamudi Lake  Ashtamudi Lake toilet waste issue  അഷ്‌ടമുടി കായലില്‍ കക്കൂസ് മാലിന്യം  ഫിഷറീസ് വകുപ്പ്  കായലില്‍ കെമിക്കല്‍ കലര്‍ന്ന കക്കൂസ് മാലിന്യം  അഷ്‌ടമുടി കായലില്‍ മത്സ്യം കൂട്ടത്തോടെ ചത്തു  അഷ്‌ടമുടി കായല്‍
Fish death in Ashtamudi Lake
author img

By ETV Bharat Kerala Team

Published : Dec 18, 2023, 5:40 PM IST

കായലില്‍ ചത്തുപൊങ്ങി മീനുകള്‍

കൊല്ലം : അഷ്‌ടമുടി കായലിന്‍റെ വിവിധ ഭാഗങ്ങളില്‍ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി (Fish death in Ashtamudi Lake). സംഭവം മത്സ്യത്തൊഴിലാളികളെയും ജനങ്ങളെയും പരിഭ്രാന്തരാക്കി. ആശ്രാമം, മതിലിൽ കടവ്, തേവള്ളി, തോപ്പിൽകടവ് തുടങ്ങിയ ഭാഗങ്ങളിലാണ് കഴിഞ്ഞദിവസം പുലർച്ചയോടെ കൂട്ടത്തോടെ ചത്തുപൊങ്ങിയ മത്സ്യങ്ങൾ ഒഴുകി എത്തിയത്.

കടലിൽ വട്ടമത്തി എന്നും കായലിൽ ഞുണ്ണ എന്നു അറിയപ്പെടുന്ന ഇനം മത്സ്യമാണ് ചത്തുപൊങ്ങിയത്. മത്സ്യത്തൊഴിലാളികൾ ഇല്ലാത്ത കണ്ടച്ചിറ മങ്ങാട് ഭാഗത്തും അഞ്ചാലുമൂട് റോഡ് കടവ് ഭാഗത്തും മുട്ടത്തുമൂല കടത്തുകടവ് എന്നിടങ്ങളിലും കെമിക്കൽ കലർത്തിയ കക്കൂസ് മാലിന്യം കൊണ്ട് തള്ളുന്നത് ഒഴുകിയെത്തിയതാണ് ഇത്തരത്തിൽ മത്സ്യങ്ങൾ ചത്തു പൊങ്ങാൻ കാരണമെന്നാണ് കായലിന് സമീപം താമസിക്കുന്ന മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നത് (Fish death in Ashtamudi Lake due to chemical mixed toilet waste).

ചത്തുപൊങ്ങിയ കായൽ ഞുണ്ണ മത്സ്യം പ്രധാനമായും കായലിന്‍റെ ഇടനീറ്റിലും ഉപരിതലത്തിലും കാണപ്പെടുന്നവയാണ്. അതുകൊണ്ടു തന്നെ ഇത്തരത്തിൽ മലിനജലം കായലിലൊഴുക്കിയാൽ ഏറ്റവുമധികം ബാധിക്കുന്നതും ഈ ഇനത്തിൽ പെട്ട മത്സ്യങ്ങളെ ആയിരുക്കും. സാധാരണ കായലിൽ ചത്ത് പൊങ്ങുന്ന മത്സ്യങ്ങളെ പരുന്തും കൊക്കും ആഹാരമാക്കാറുണ്ടെങ്കിലും ഇപ്പോൾ ചത്ത് പൊങ്ങിയ മത്സ്യങ്ങളെ തിരിഞ്ഞ് പോലും നോക്കുന്നില്ല.

എന്നാൽ ഫിഷറീസ് വകുപ്പിൻ്റെ വാദം ഇങ്ങനെയാണ്. വേലിയേറ്റ സമയത്ത് കടലിൽ നിന്നും കായലിലേക്ക് സാധാരണയായി മത്സ്യങ്ങൾ കയറാറുണ്ട്. വേലിയേറ്റം നടക്കുമ്പോൾ കായലിലിലെ സലൈനിറ്റിയൽ (ഉപ്പിന്‍റെ അളവ്) പെട്ടന്നുണ്ടായ കുറവാണ് ഇത്തരത്തിൽ മത്സ്യങ്ങൾ ചത്തു പൊങ്ങാൻ കാരണമെന്നാണ് ജില്ല ഫിഷറീസ് അധികൃതർ പറയുന്നത്. വർഷാവർഷം ഇത് സംഭവിക്കാറുണ്ട്.

35 പിപിടി (പാർട്‌സ് പെര്‍ തൗസന്‍റ്) ആണ് കടലിലെ സലൈനിറ്റിയുടെ അളവ്. കായലിലേത് 30, 25 പിപിടി ആണ് എന്നാൽ കഴിഞ്ഞ ദിവസമുണ്ടായ മഴയെ തുടർന്ന് കായലിന്‍റെ സലൈനിറ്റി അളവ് ഗണ്യമായി താഴ്ന്ന് 15 പിപിടി ആയതാകാം ഇത്തരത്തിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങാൻ കാരണമെന്നാണ് ഫിഷറീസ് അധികൃതർ പറയുന്നത്. കായലിലെ ജലത്തിന് നിറ വ്യത്യാസവും ഉണ്ടായിട്ടുണ്ട്.

സലൈനിറ്റിയിലുള്ള വ്യത്യാസകാരണം കായലിലെ ആൽഗകൾ നശിച്ചതാകാം ഇതെന്നും സംശയിക്കുന്നു. കായലിലെ ജലം വിദഗ്‌ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഫിഷറീസ് അധികൃതർ പറഞ്ഞു. ചത്ത മത്സ്യങ്ങൾ ഒഴുകിയെത്തി കായലിന് സമീപത്തെ വീടുകൾക്ക് സമീപം കെട്ടി കിടക്കുന്നതുമൂലം അസഹ്യമായ ദുർഗന്ധമാണ് അനുഭവപ്പെടുന്നതെന്ന് താമസക്കാർ പറയുന്നത്.

പുലർച്ചെ 5 മണി മുതലാണ് ചത്ത മത്സ്യങ്ങൾ ഒഴുകി എത്തി തുടങ്ങിയയത്. കായലിൽ ദുർഗന്ധം പരന്നു തിടങ്ങിയട്ടുണ്ടെന്നും കാക്കയും മറ്റ് പക്ഷികളും മത്സ്യം കൊത്തിയെടുത്ത് സമീപത്തെ വീടുകളിലെ കിണറ്റിലും മറ്റും ഇടുന്നത് മറ്റൊരു വെല്ലുവിളിയാണെന്നും ഇവർ പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.