കൊല്ലം: മുളങ്കാടകം ദേവി ക്ഷേത്രത്തിൽ വൻ തീപിടിത്തം. ക്ഷേത്രത്തിന്‍റെ വേതാളിപുറം പൂർണമായും അഗ്നിക്കിരായി. ഇന്ന് പുലർച്ചെ നാല് മണിയോടെ വർഷങ്ങൾ പഴക്കമുള്ള ക്ഷേത്രത്തിലാണ് തീപിടിത്തമുണ്ടായത്. ദേവിയുടെ വാഹനമായ വേതാളിയെ കുടിയിരിത്തിരിക്കുന്ന ക്ഷേത്രത്തിന്‍റെ മുൻവശത്തിന് മുകൾ ഭാഗത്താണ് തീപിടിത്തമുണ്ടായത്. ഇവിടെയുള്ള കെടാവിളക്കിൽ നിന്നാകാം തീ പടർന്നെതെന്നാണ് പ്രാഥമിക വിവരം.
ദേശീയ പാതയിലൂടെ പോയ വാഹനയാത്രക്കാരാണ് ക്ഷേത്രത്തിന് മുകളിൽ തീയും പുകയും കണ്ടതിനെ തുടർന്ന് ഹൈവേ പെട്രോളിങ് നടത്തുന്ന പൊലീസിനെ വിവരമറിയിച്ചത്. ചാമക്കടയിൽ നിന്നും കടപ്പാക്കടയിൽ നിന്നുമെത്തിയ അഗ്നിശമന എത്തി തീയണയ്ക്കുകയായിരുന്നു. അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റെത്തി ഒരു മണിക്കൂർ കൊണ്ടാണ് തീ പൂർണമായും അണച്ചത്.