കൊല്ലം: കടയ്ക്കലില്‍ 13കാരനെ ക്രൂരമായി മര്‍ദിച്ച പിതാവ് അറസ്റ്റില്‍. കടയ്ക്കല്‍ കാഞ്ഞിരത്തുംമൂട്ടില്‍ നാസറുദ്ദീനാണ് അറസ്റ്റിലായത്. മാതാവിന്‍റെ ആദ്യ വിവാഹത്തിലുള്ള മകനെ കാണാന്‍ പോയെന്ന് ആരോപിച്ചാണ് കുട്ടിയെ മര്‍ദിച്ചത്.
പിതാവ് അടിക്കുകയും നാഭിക്ക് ചവിട്ടുകയും ചെയ്‌തെന്നാണ് വിവരം. മർദനം സഹിക്കവയ്യാതെ കുട്ടിയുടെ മാതാവ് ഹയറുന്നീസ കടയ്‌ക്കൽ സി.ഐയെ വിളിച്ചു പരാതി പറയുകയായിരുന്നു. മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
മൊഴി രേഖപ്പെടുത്തിയ പൊലീസ് കുട്ടിയെ കടയ്‌ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവ് നാസറുദ്ദീനെതിരെ ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.
ALSO READ: കൊടിക്കുന്നിൽ സുരേഷിന്‍റെ വിവാദ പ്രസ്‌താവന: ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ്