കൊല്ലം: കുണ്ടറ പടപ്പക്കരയിൽ അമ്മയെയും മക്കളെയും വധിക്കാൻ ശ്രമിക്കുകയും വീടാക്രമിക്കുകയും ചെയ്‌ത കേസിൽ പ്രതി അറസ്റ്റിൽ. പടപ്പക്കര എള്ളുവിള വീട്ടിൽ അജയാണ് പിടിയിലായത്. ഒക്‌ടോബർ ഒന്നിന് വൈകുന്നേരം പടപ്പക്കര മേരിക്കുട്ടിയുടെ വീട്ടിൽ നാലംഗസംഘം മാരകായുധങ്ങളുമായി എത്തി ആക്രമണം നടത്തുകയായിരുന്നു.
ആക്രമണത്തിന് ശേഷം ഒളിവിൽപോയ പ്രതിയെ കാവനാട്ടെ ബന്ധു വീട്ടിൽ നിന്നുമാണ് കുണ്ടറ പൊലീസ് പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് അജയ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.