കൊല്ലം: കേരള പൊലീസിന്‍റെ പേരില്‍ വ്യാജ സത്യവാങ്മൂലം നിര്‍മിച്ച് വിതരണം ചെയ്‌തയാളെ എഴുകോണ്‍ പൊലീസ് പിടികൂടി. ഇടക്കിടം ചൊവ്വള്ളൂര്‍ സ്‌കൂളിന് സമീപം വിളയില്‍ പുത്തന്‍ വീട്ടിലെ പീറ്റര്‍ കുട്ടിയെയാണ് എഴുകോണ്‍ പൊലീസ് പിടികൂടിയത്. വ്യാജ സത്യവാങ്മൂലം നിർമിച്ചതായുള്ള രേഖകളും പൊലീസ് കണ്ടെടുത്തു.
കൊല്ലം റൂറൽ പൊലീസ് പരിധിയിലെ വാഹന പരിശോധനയിൽ അറസ്റ്റിലായവരിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നുള്ള അന്വേഷത്തിലാണ് ഇയാളെ പിടികൂടിയത്. എഴുകോണ്‍ ഐ.എസ്.എച്ച്.ഒ ശിവപ്രകാശിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റുചെയ്‌തത് .