കൊല്ലം: ജോലിവാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ. വെട്ടിക്കവല പാലമുക്ക് സ്വദേശി ഷിബു വർഗീസാണ് (45) അറസ്റ്റിലായത്. ചങ്ങാനാശ്ശേരി സ്വദേശി നൽകിയ പരാതിയിലാണ് നടപടി. കൂടാതെ കറുകച്ചൽ സ്വദേശിയുടെ ഭാര്യക്ക് ദുബായ് മിനിസ്ട്രി സർവ്വീസിൽ ജോലി ശരിയാക്കി നൽകാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയതായും പരാതിയിൽ പറയുന്നു. 2013 ഫെബ്രുവരിയിൽ അഞ്ച് ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ രണ്ട് തവണയായി കബളിപ്പിച്ചെടുത്തതിനാണ് ഷിബുവിനെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ജോലിവാഗ്ദാനം ചെയ്ത് പണം തട്ടൽ; പ്രതി പിടിയിൽ - v Extorted money from job seekers
വെട്ടിക്കവല പാലമുക്ക് സ്വദേശി ഷിബു വർഗീസാണ് (45) അറസ്റ്റിലായത്