കൊല്ലം: പത്തനാപുരം പാടത്ത് സ്ഫോടക വസ്തുക്കൾ കണ്ടെത്തി. വനം വകുപ്പിന്റെ അധീനതയിലുള്ള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ കശുമാവിൻ തോട്ടത്തിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.
ജലാറ്റിൻ സ്റ്റിക്ക്, ഡിറ്റനേറ്റർ, ബാറ്ററി, വയറുകൾ എന്നിവയാണ് വനം വകുപ്പിന്റെ പരിശോധനയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ബോംബ് സ്ക്വാഡും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.