ETV Bharat / state

പരിസ്ഥിതി ദിനത്തില്‍ കഞ്ചാവ് ചെടി നട്ടു; പ്രതികളെ തേടി പൊലീസ്

പരിസ്ഥിതി ദിനത്തിൽ അപരിചിതരായ യുവാക്കൾ കണ്ടച്ചിറ കുരുശടിമുക്കിൽ നിന്ന് ബൈപ്പാസിലേക്ക് പോകുന്ന റോഡരികില്‍ ചെടി നടുന്നതും ഫോട്ടോ എടുക്കുന്നതും അയൽവാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു

സാമൂഹ്യ വിരുദ്ധർ നട്ട കഞ്ചാവ് ചെടി  കഞ്ചാവ് ചെടി എക്‌സൈസ്‌ സംഘം പിടികൂടി  കഞ്ചാവ് ചെടി  Excise team seizes cannabis plant  planted by anti-socials  cannabis plant
സാമൂഹ്യ വിരുദ്ധർ നട്ട കഞ്ചാവ് ചെടി എക്‌സൈസ്‌ സംഘം പിടികൂടി
author img

By

Published : Jun 7, 2021, 2:05 PM IST

കൊല്ലം: സാമൂഹ്യ വിരുദ്ധർ പരിസ്ഥിതി ദിനത്തിൽ നട്ട കഞ്ചാവ് ചെടി എക്‌സൈസ്‌ സംഘം പിടികൂടി കേസെടുത്തു. കൊല്ലം എക്‌സ്‌സൈസ്‌ സ്പെഷ്യൽ സ്ക്വാഡ് സി.ഐ നൗഷാദിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്‌ കണ്ടച്ചിറ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.
ALSO READ:കൊടകര കുഴൽപ്പണ കേസിനെ ചൊല്ലി സഭയില്‍ വാക്പോര്

കണ്ടച്ചിറ കുരുശടിമുക്കിൽ നിന്ന് ബൈപ്പാസിലേക്ക് പോകുന്ന റോഡരികിലാണ് കഞ്ചാവ് ചെടി നട്ടിരുന്നത്. പരിസ്ഥിതി ദിനത്തിൽ അപരിചിതരായ യുവാക്കൾ റോഡരികിൽ ചെടി നടുന്നതും ഫോട്ടോ എടുക്കുന്നതും അയൽവാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ചെടി കണ്ട് സംശയം തോന്നിയ സമീപവാസി എക്‌സ്‌സൈസിൽ വിവരം അറിയിക്കുകയായിരുന്നു. മുമ്പ് കഞ്ചാവ് കേസിൽ ഉൾപ്പെട്ട കണ്ടച്ചിറ സ്വദേശിയായ യുവാവിൻ്റെ നേത്യത്വത്തിലാണ് ഇവിടെ ചെടി നട്ടതെന്ന് എക്‌സ്‌സൈസ്‌ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.