കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ സജീവമായതോടെ കൊടിതോരണങ്ങളും മറ്റും വിൽക്കുന്ന കടകളും സജീവമായിരിക്കുകയാണ്. പ്രചാരണത്തിന് വേണ്ട എല്ലാ ഇനങ്ങളും ഒരു കുടക്കീഴിൽ ഒരുക്കിയിരിക്കുകയാണ് പരവൂർ നെടുങ്ങോലത്തെ ബാബുവിൻ്റെ കട.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വിവിധ പാർട്ടികളുടെ കൊടിയുടെ നിറത്തിൽ കുടകൾ ഇറക്കിയിരുന്നു. എന്നാൽ പ്രതീക്ഷിച്ച കച്ചവടം കിട്ടിയിരുന്നില്ല. തുടർന്നാണ് ഇത്തവണ പാർട്ടികളുടെ ചിഹ്നങ്ങൾ പ്രിന്‍റ് ചെയ്‌ത കുടകൾ ഇറക്കിയത്. പാർട്ടി ചിഹ്നങ്ങൾ കൂട്ടിച്ചേർത്തതും വേനൽ കടത്തതും കുടയ്ക്ക് ആവശ്യക്കാർ വർധിക്കാൻ കാരണമായി. 200 രൂപ മുതൽ 300 രൂപ വരെയാണ് വിവിധ വലുപ്പത്തിലുള്ള കുടകളുടെ വില. കൂടാതെ രാഷ്‌ട്രീയ പാർട്ടികളുടെ ചിഹ്നങ്ങൾ പ്രിന്‍റ് ചെയ്‌ത ടീഷർട്ടുകൾക്കും ധാരാളം ആവശ്യക്കാരുണ്ടെന്ന് ബാബു പറയുന്നു.