കൊല്ലം: കെ റെയിലിനെതിരെ നിലപാട് ആവർത്തിച്ച് മെട്രോമാൻ ഇ ശ്രീധരൻ. വകതിരിവുള്ള ആരും കെ റെയിലിന് വായ്‌പ കൊടുക്കില്ല. ഇപ്പോഴത്തെ ഡിപിആര്‍ പ്രകാരം കെ റെയിലിന് റെയിൽവേയുടെ അനുമതി ലഭിക്കില്ലെന്നും പുതിയ ഡിപിആറിന് മൂന്ന് വർഷം വേണ്ടിവരുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.
കെ റെയിൽ വന്നാൽ പ്രധാനമായും ഏഴ് തരം പ്രത്യാഘാതങ്ങൾ ഉണ്ടാകും. പദ്ധതിക്ക് സാങ്കേതികമായും ശാസ്ത്രീയമായും നിരവധി തടസങ്ങളുണ്ട്. എട്ട് മീറ്റർ ഉയരമുള്ള ട്രെയിനുകളെ പാടശേഖരങ്ങൾക്ക് താങ്ങാൻ സാധിക്കില്ല എന്നിരിക്കെ 140 കിലോമീറ്റർ വേഗത്തില്‍ പാടത്ത് കൂടി കെ റെയിൽ കടന്നുപോകുന്നത് ഗുരുതര പ്രതിസന്ധി സൃഷ്‌ടിക്കും.
1,22,000 കോടി രൂപ ചെലവ് വരുമ്പോൾ 90,000 കോടി എങ്കിലും കേരളത്തിന് ബാധ്യതയുണ്ടാകും. നിലവിൽ സാമ്പത്തിക ബാധ്യതയുള്ള കേരളത്തിന് ഇത് അധിക ബാധ്യതയാകുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.