കൊല്ലം: വിസ്‌മയ കേസിൽ റിമാൻഡില്‍ കഴിയുന്ന ഭർത്താവ് കിരൺ കുമാറിനെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകും. നിലവിൽ കൊട്ടാരക്കര സബ് ജയിലിൽ ഉള്ള കിരണിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാകും അപേക്ഷ നൽകുക. നിലവിൽ ഐപിസി സെക്ഷൻ 498 എ, 304 ബി വകുപ്പുകളാണ് കിരണിനെതിരെ ചുമത്തിയിട്ടുള്ളത്. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തിയ ശേഷമാകും മറ്റ് വകുപ്പുകൾ ചുമത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
Read More: വിസ്‌മയയുടെ മരണം; ഐ.ജി ഹർഷിതാ അട്ടല്ലൂരി കൊല്ലത്ത്
തൂങ്ങി മരണമെന്ന പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സംബന്ധിച്ച് ഡോക്ടർമാരുടെ മൊഴി കൂടി രേഖപ്പെടുത്തും. കിരണിന്‍റെ വീട്ടുകാരുടെ പങ്കിനെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് അന്വേഷണ മേൽനോട്ട ചുമതലയുള്ള ദക്ഷിണ മേഖലാ ഐജി ഹർഷിതാ അട്ടല്ലൂരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ കിരണിന്‍റെ മാതാപിതാക്കളെയും അന്വേഷണ സംഘം ചോദ്യം ചെയ്യും.