കൊല്ലം: ഇരവിപുരം മയ്യനാട് കേന്ദ്രീകരിച്ച് സൈക്കിൾ മോഷണം വ്യാപകമാകുന്നതായി പരാതി. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രദേശത്തെ വീടുകളിൽനിന്ന് നിരവധി സൈക്കിളുകളാണ് മോഷണം പോയത്.
ആലുംമൂട് ബെയ്‌തുല്‍ ആമീൽ കബീർകുട്ടിയുടെ വീട്ടിൽ നിന്നും പതിനായിരം രൂപ വിലവരുന്ന സൈക്കിൾ കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷ്‌ടാക്കൾ കവർന്നത്. കബീർ കുട്ടിയുടെ വീട്ടിൽ നിന്നും സൈക്കിൾ മോഷ്‌ടിക്കുന്നതിൻ്റെ സിസിടിവി ദൃശ്യം വീട്ടുകാർക്ക് ലഭിച്ചു. ഈ ദൃശ്യങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട്.
കബീർകുട്ടിയുടെ സഹോദരൻ മുഹമ്മദ് അസ്‌ലമിന്‍റെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം രാത്രിയിൽ സൈക്കിൾ മോഷണം പൊയിരുന്നു. സെപ്‌റ്റംബര്‍ 8, 11 തീയതികളിലും പ്രദേശത്ത് നിന്ന് സൈക്കിളുകള്‍ മോഷണം പോയിരുന്നു. സൈക്കിളിന് പുറമേ പ്രദേശങ്ങളിലെ വീടുകളിലെ കിണറ്റിൽ സ്ഥാപിച്ചിരിക്കുന്ന വാട്ടർ മോട്ടോറുകളും ഇരുചക്ര വാഹനങ്ങളുടെ വീലുകളും മോഷ്‌ടാക്കള്‍ കവരുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.
Also read: വഴിയോരത്ത് വില്‍പ്പനയ്ക്കുവച്ച വസ്ത്രങ്ങൾ മോഷ്‌ടിച്ച എസ്ഐയും കോൺസ്റ്റബിളും അറസ്റ്റിൽ