കൊല്ലം: കരുനാഗപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ഇക്കുറിയും സി.ആർ. മഹേഷിനെ തന്നെ രംഗത്തിറക്കാന്‍ യുഡിഎഫ് നീക്കം. മഹേഷിനോട് പ്രചാരണത്തിറങ്ങാൻ പാർട്ടി നിർദേശിച്ചതായാണ് ലഭ്യമായ സൂചന. കഴിഞ്ഞ തവണ 1,759 വോട്ടുകൾക്കാണ് മഹേഷ് എൽഡിഎഫിലെ ആർ. രാമചന്ദ്രനോട് പരാജയപ്പെട്ടത്. ഇത്തവണ മഹേഷിന് പാർട്ടിയിൽ കാര്യമായ എതിർപ്പില്ലാത്ത സാഹചര്യത്തിലാണ് വീണ്ടും പരിഗണിക്കപ്പെടാനുള്ള സാധ്യത ഏറുന്നത്.
കരുനാഗപ്പള്ളിയിൽ ഇത്തവണയും സി.ആർ. മഹേഷിനെ രംഗത്തിറക്കാൻ യുഡിഎഫ് - കരുനാഗപ്പള്ളി യുഡിഎഫ് വാർത്ത
സിറ്റിങ്ങ് എംഎൽഎ ആർ. രാമചന്ദ്രൻ തന്നെയായിരിക്കും ഇത്തവണയും മഹേഷിൻ്റെ എതിരാളി
കരുനാഗപ്പള്ളിയിൽ ഇത്തവണയും സി.ആർ. മഹേഷിനെ രംഗത്തിറക്കാൻ യുഡിഎഫ്