കൊല്ലം: കൊല്ലം ബൈപ്പാസില്‍ ടോള്‍പിരിവ് ഏര്‍പ്പെടുത്തുവാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നടപടിക്കെതിരെ സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം. ഏറെ കാത്തിരിപ്പിനൊടുവിലാണ് കൊല്ലം ബൈപ്പാസ് 2019 ജനുവരി 15ന് പ്രധാന മന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചത്. ഉദ്‌ഘാടന സമയത്ത് തന്നെ ബൈപ്പാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ നിലനിന്നിരുന്നു.
ടോള്‍പിരിവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കെയാണ് ബൈപ്പാസിന്‍റെ ഉദ്‌ഘാടനം കഴിഞ്ഞ് രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ ടോള്‍പിരിവ് ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിച്ചത്. ഇതിനായി ടോള്‍ പ്ലാസായില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും മുൻ എംപിയുമായ പി.രാജേന്ദ്രൻ പ്രതിഷേധ സമരം ഉദ്‌ഘാടനം ചെയ്തു. അഞ്ചാലുംമൂട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്.