കൊല്ലം: സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ച് ഒരാള്‍കൂടി മരിച്ചു. കൊല്ലം പൂത്തക്കുളം സ്വദേശി ബി. രാധാകൃഷ്ണൻ(56) ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പോകും വഴി മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് നടത്തിയ മൃതദേഹ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗ ഉറവിടം വ്യക്തമല്ല. മരണത്തെ തുടർന്ന് പൂത്തക്കുളം പഞ്ചായത്ത് പരിധിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കലക്‌ടർ ഉത്തരവിറക്കി.
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; കൊല്ലത്ത് മരിച്ചയാള്‍ക്ക് കൊവിഡ് - covid 19 news
കൊവിഡ് 19 മരണത്തെ തുടർന്ന് പൂത്തക്കുളം പഞ്ചായത്ത് പരിധിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കലക്‌ടര്‍ ഉത്തരവിറക്കി
കൊവിഡ് 19
കൊല്ലം: സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ച് ഒരാള്‍കൂടി മരിച്ചു. കൊല്ലം പൂത്തക്കുളം സ്വദേശി ബി. രാധാകൃഷ്ണൻ(56) ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പോകും വഴി മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് നടത്തിയ മൃതദേഹ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗ ഉറവിടം വ്യക്തമല്ല. മരണത്തെ തുടർന്ന് പൂത്തക്കുളം പഞ്ചായത്ത് പരിധിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കലക്‌ടർ ഉത്തരവിറക്കി.
Last Updated : Jul 22, 2020, 2:05 AM IST