കൊല്ലം: ജില്ലയിൽ ഇന്ന് 16 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ടുപേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം പകർന്നത്. വിദേശത്തു നിന്ന് എത്തി കൊവിഡ് സ്ഥിരീകരിച്ച അരിനല്ലൂർ സ്വദേശിയുടെ അമ്മയ്ക്കും സഹോദരിക്കും ആണ് സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടത്. രോഗം ബാധിച്ചവരിൽ 11 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മൂന്ന് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും.
കരുനാഗപ്പള്ളി തൊടിയൂർ സ്വദേശി, മേലില കരിക്കം സ്വദേശി, ഇളമാട് ചെറുവയ്ക്കൽ സ്വദേശി, വെട്ടിക്കവല ചക്കുവരയ്ക്കൽ സ്വദേശിനി, തലവൂർ സ്വദേശി , മേലില ചക്കുവരയ്ക്കൽ സ്വദേശി, ഇടമുളയ്ക്കൽ തടിക്കാട് സ്വദേശി,പന്മന ഇടപ്പള്ളികോട്ട സ്വദേശി, തേവലക്കര കോയിവിള സ്വദേശി, പന്മന പുത്തൻചന്ത സ്വദേശിനി, കരുനാഗപ്പള്ളി നോർത്ത് സ്വദേശികൾ, കൊട്ടാരക്കര പടിഞ്ഞാറേതെരുവ് സ്വദേശി എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 192 പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. 10 പേർ രോഗമുക്തി നേടി.