ETV Bharat / state

പ്രവാസികള്‍ക്കായി കൊല്ലത്ത് കൊവിഡ് കെയര്‍ സെന്‍ററുകള്‍ സജ്ജം

author img

By

Published : Apr 22, 2020, 8:28 PM IST

155 കൊവിഡ് കെയര്‍ സെന്‍ററുകളാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്

covid care centers kollam  kollam covid update  കൊവിഡ് കെയര്‍ സെന്‍ററുകള്‍ കൊല്ലം  ഐസൊലേഷന്‍ മുറികള്‍ കൊല്ലം
കൊവിഡ് കെയര്‍ സെന്‍റര്‍

കൊല്ലം: പ്രവാസി മലയാളികള്‍ തിരിച്ചു വരുമ്പോള്‍ വിപുലമായ മുന്നൊരുക്കങ്ങളുമായി ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും. ഒന്നിലധികം കിടക്കകളുള്ള സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, ഹോസ്റ്റലുകള്‍, ആശുപത്രികള്‍ തുടങ്ങിയവ ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിച്ചു. നിരീക്ഷണ കാലയളവില്‍ പരിചരണം, മരുന്നുകള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവ ആശുപത്രിയിലേതിന് സമാനമായി സംവിധാനം ഒരുക്കി. നിലവില്‍ ഉള്ള കൊവിഡ് കെയര്‍ സെന്‍ററുകളുടെ എണ്ണം 155 ആക്കി ഉയര്‍ത്തിയിട്ടുണ്ട്.

3835 ഐസൊലേഷന്‍ മുറികള്‍ ജില്ലയില്‍ സജ്ജമാണ്. നിലവില്‍ 20 സെന്‍ററുകളില്‍ 129 പേരാണ് പ്രത്യേക പരിചരണത്തിലുള്ളത്. തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി കൂടുതല്‍ പുതിയ കേന്ദ്രങ്ങള്‍ കണ്ടെത്തിയതായും പതിനായിരത്തിലധികം കിടക്ക സൗകര്യങ്ങള്‍ സജ്ജമാണെന്നും ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. അടിയന്തിര സാഹചര്യമുണ്ടായാല്‍ ഒരേ സമയം 967 പേര്‍ക്ക് കിടക്കാന്‍ സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.