ETV Bharat / state

സിപിഎം നേതാവിനെതിരെ പോക്സോ നിയമ പ്രകാരം കേസ്

15 വയസ് മുതൽ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്

കേസ്
author img

By

Published : Sep 9, 2019, 3:06 PM IST

Updated : Sep 9, 2019, 4:31 PM IST

കൊല്ലം: പീഡനപരാതിയിൽ കൊലക്കേസ് പ്രതിയായ സിപിഎം നേതാവിനെതിരെ കേസെടുത്തു. സിപിഎം ഏരൂർ ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മുൻ ജില്ലാ നേതാവുമായ യുവാവിനെതിരെയാണ് കേസെടുത്തത്. തിരുവനന്തപുരം റൂറൽ എസ്പിക്കാണ് പെൺകുട്ടി പരാതി നൽകിയത്.
വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്ന ഇയാൾ 15 വയസ് മുതൽ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്നാണ് പരാതി. പിതാവുമായി ബന്ധമൊഴിഞ്ഞ അമ്മയെ പുനർവിവാഹം ചെയ്ത ശേഷമാണ് ശല്യമേറിയതെന്ന് പറയുന്നു. ഇയാളുടെ പീഡനം സഹിക്കാൻ വയ്യാതായതോടെ പെൺകുട്ടി ഹോസ്റ്റലിലേക്ക് മാറി. ഇതോടെ ഫോണ്‍ വഴിയും ശല്യം തുടർന്നു. കഴിഞ്ഞ മാസം അഞ്ചൽ സ്വദേശിയായ യുവാവിനെ വിവാഹം കഴിച്ചതോടെ നിരന്തരം വധഭീഷണി മുഴക്കുന്നതായും പെൺകുട്ടി പരാതിയിൽ പറയുന്നു. കോൺഗ്രസ് നേതാവ് നെട്ടയം രാമഭദ്രൻ വധക്കേസിലെ പ്രതിയാണ് ഇയാൾ.

Intro:പീഡനപരാതിയിൽ കൊലക്കേസ് പ്രതിയായ സിപിഎം നേതാവിനെതിരെ കേസ്.Body:പീഡനപരാതിയിൽ കൊലക്കേസ് പ്രതിയായ സിപിഎം നേതാവിനെതിരെ കേസ്.കൊല്ലം ഏരൂർ ലോക്കൽ കമ്മിറ്റി അംഗമായ ഡിവൈഎഫ്ഐ മുൻ ജില്ലാനേതാവിനെതിരെ യാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. തിരുവനന്തപുരം റൂറൽ എസ്പിയ്ക്ക് പെൺകുട്ടി നൽകിയ പരാതിയിലാണ് അഞ്ചലിലെ സി പി എം നേതാവിനെതിരെ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുള്ളത്.
വീട്ടിലെ സ്ഥിരം സന്ദർശക നായിരുന്ന ഇയാൾ 15 വയസ് മുതൽ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നതാണ് പരാതി. പിതാവുമായ് ബന്ധമൊഴിഞ്ഞ അമ്മയെ പുനർവിവാഹം ചെയ്ത ശേഷമാണ് ശല്യമേറിയതത്രേ. ഇയാളുടെപീഡനം സഹിക്കാൻ വയ്യാതായതോടെ പെൺകുട്ടിഹോസ്റ്റലിലേക്ക് മാറി താമസിച്ചു. ഇതോടെ
ഫോണ്‍ വഴിയും ശല്യം തുടർന്നു. കഴിഞ്ഞ മാസം അഞ്ചൽ സ്വദേശിയായ യുവാവിനെ വിവാഹം കഴിച്ചതോടെ നിരന്തരം വധഭീഷണി മുഴക്കുന്നതായും പെൺകുട്ടി പരാതിയിൽ പറയുന്നു.കോൺഗ്രസ് നേതാവ് നെട്ടയം രാമഭദ്രൻ വധക്കേസിലെ പ്രതിയാണ് ഇയാൾ.
Conclusion:ഇ ടി. വി ഭാരത് കൊല്ലം
Last Updated : Sep 9, 2019, 4:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.