ETV Bharat / state

കൊല്ലത്ത് മുകേഷിന് പിന്തുണ തേടി ആസിഫ്; ജഗദീഷിനെ ഇറക്കി യുഡിഎഫ് - state assembly election news

കൊല്ലം തീരദേശ മേഖലയിൽ നടന്ന റോഡ് ഷോയില്‍ ബിന്ദു കൃഷ്‌ണയ്‌ക്ക് വേണ്ടി സിനിമാതാരം ജഗദീഷ് വോട്ടഭ്യര്‍ഥന നടത്തി.

കൊല്ലം  കൊല്ലം ജില്ലാ വാര്‍ത്തകള്‍  മുകേഷിന് പിന്തുണ തേടി ആസിഫ്  പകരം ജഗദീഷിനെ ഇറക്കി യുഡിഫ്  jagadish participated in kollam assembly election campaign  kollam latest news  state assembly election news  kerala assembly election news
കൊല്ലത്ത് മുകേഷിന് പിന്തുണ തേടി ആസിഫ്; പകരം ജഗദീഷിനെ ഇറക്കി യുഡിഎഫ്
author img

By

Published : Apr 1, 2021, 11:52 AM IST

Updated : Apr 1, 2021, 1:27 PM IST

കൊല്ലം: കൊല്ലം നിയമസഭാ മണ്ഡലത്തിലെ പ്രചാരണത്തിനായി സിനിമാ താരങ്ങളെ രംഗത്തിറക്കി സ്ഥാനാര്‍ഥികള്‍. മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർഥി എം.മുകേഷ് സിനിമാ താരം ആസിഫലിയെ പ്രചാരണത്തിനിറക്കിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു കൃഷ്‌ണയുടെ പ്രചാരണത്തിനായി സിനിമാ താരം ജഗദീഷും മണ്ഡലത്തിലെത്തി. എം മുകേഷിനെ മികച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്ന അഭ്യര്‍ഥനയുമായാണ് കഴിഞ്ഞ ദിവസം നടന്‍ ആസിഫ് അലി മണ്ഡലത്തിലെ റോഡ് ഷോയില്‍ പങ്കെടുത്തത്.

കൂടുതല്‍ വായനയ്‌ക്ക്: മുകേഷിന് പിന്തുണയുമായി ആസിഫ് അലി കൊല്ലത്ത്

കൊല്ലം തീരദേശ മേഖലയിൽ നടന്ന റോഡ് ഷോയില്‍ ബിന്ദു കൃഷ്‌ണയ്‌ക്ക് വേണ്ടി ജഗദീഷ് വോട്ടഭ്യര്‍ഥന നടത്തി. നൂറുക്കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് റോഡ് ഷോ നടന്നത്. ഇരു സ്ഥാനാര്‍ഥികളുടെയും പ്രചാരണത്തിന് വമ്പിച്ച ജനപങ്കാളിത്തമായിരുന്നു.

കൊല്ലത്ത് മുകേഷിന് പിന്തുണ തേടി ആസിഫ്; ജഗദീഷിനെ ഇറക്കി യുഡിഎഫ്

Last Updated : Apr 1, 2021, 1:27 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.