കൊല്ലം: പരസ്‌പരം പഴിചാരാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇന്ധന നികുതി കുറയ്ക്കണമെന്ന് ആർഎസ്‌പി സംസ്ഥാന സെക്രട്ടറി എ.എ അസീസ്. യുടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലത്ത് നടത്തിയ സായാഹ്ന ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ആറോളം സംസ്ഥാന സര്‍ക്കാരുകള്‍ ഉപഭോക്താക്കളെ സഹായിക്കാൻ സംസ്ഥാനങ്ങൾക്കു ലഭിക്കുന്ന നികുതി ഉപേക്ഷിച്ചു. കേരളത്തിലെ സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനെ കുറ്റം പറയുകയും അതിന്‍റെ മറവിൽ നികുതി കുറക്കാതെ ജനങ്ങളെ പിഴിയുകയുമാണെന്ന് ആര്‍എസ്‌പി നേതാവ് പറഞ്ഞു.
നരേന്ദ്ര മോദിയും പിണറായി വിജയനും ഒരേ തൂവൽ പക്ഷികളാണെന്നും അസീസ് വിമര്‍ശിച്ചു. യോഗത്തിൽ യുടിയുസി ജില്ലാ പ്രസിഡന്‍റ് ടി.സി വിജയൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ സുൽഫി, ഇടവനശ്ശേരി സുരേന്ദ്രൻ, സജി ഡി ആനന്ദ്, കുരിപ്പുഴ മോഹനൻ, അഡ്വ. ആർ സുനിൽ, അഡ്വ. കെ രത്നകുമാർ, കെ.പി ഉണ്ണികൃഷ്‌ണൻ, അജിത് അനന്തകൃഷ്‌ണൻ, തോമസ് ഫിലിപ്പ്, എൻ നൗഷാദ്, പികെ അനിൽ, ബിജു ലക്ഷ്‌മി കാന്തൻ, ലത്തീഫ് സദുപള്ളിത്തോട്ടം എന്നിവർ സംസാരിച്ചു.