ETV Bharat / state

ഡിസിസി ഓഫീസിന് മുന്നില്‍ സ്ഥാനാര്‍ഥികളുടെ പ്രതിഷേധം - ഡിസിസി കൊല്ലം

കെപിസിസി അംഗീകരിച്ച സ്ഥാനാര്‍ഥികള്‍ക്ക് ഡിസിസി ചിഹ്നം നല്‍കുന്നില്ലെന്നാണ് പരാതി. കൊല്ലത്തെ വിവിധ ബ്ളോക്ക് പഞ്ചായത്തിലേക്ക് വിമതരായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച 12 പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ചിഹ്നം നല്‍കാന്‍ കെപിസിസി നിര്‍ദ്ദേശം നല്‍കിയിരുന്നു.

Candidates protest front DCC office  Kollam news  തദ്ദേശ തെരഞ്ഞടുപ്പ് വാര്‍ത്ത  തദ്ദേശ തെരഞ്ഞെടുപ്പ് കൊല്ലം  കൊല്ലം വാര്‍ത്ത  കൊല്ലം തെരഞ്ഞെടുപ്പ് വാര്‍ത്ത  ഡിസിസി കൊല്ലം  ഡിസിസിക്കെതിരെ സ്ഥാനാര്‍ഥികള്‍
ഡിസിസി ഓഫീസിന് മുന്നില്‍ സ്ഥാനാര്‍ഥികളുടെ പ്രതിഷേധം
author img

By

Published : Nov 21, 2020, 9:50 PM IST

Updated : Nov 21, 2020, 10:11 PM IST

കൊല്ലം: ഡിസിസി ഓഫീസിന് മുന്നില്‍ സ്ഥാനാര്‍ഥികളുടെ പ്രതിഷേധം. കെപിസിസി വൈസ് പ്രസിഡന്‍റ് എഴുകോണ്‍ നാരായണന്‍റെ നേതൃത്വത്തില്‍ ചിഹ്നം നല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. കെപിസിസി അംഗീകരിച്ച സ്ഥാനാര്‍ഥികള്‍ക്ക് ഡിസിസി ചിഹ്നം നല്‍കുന്നില്ലെന്നാണ് പരാതി.

ഡിസിസി ഓഫീസിന് മുന്നില്‍ സ്ഥാനാര്‍ഥികളുടെ പ്രതിഷേധം

കൊല്ലത്തെ വിവിധ ബ്ളോക്ക് പഞ്ചായത്തിലേക്ക് വിമതരായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച 12 പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ചിഹ്നം നല്‍കാന്‍ കെപിസിസി നിര്‍ദ്ദേശം നല്‍കിയിരുന്നു. മുല്ലപ്പളളി രാമചന്ദ്രന്‍ നല്‍കിയ കത്തുമായി ഇന്ന് സ്ഥാനാര്‍ഥികള്‍ ഡിസിസി ഓഫീസിലെത്തി. എന്നാല്‍‌ ഘടകക്ഷികള്‍ക്ക് അടക്കം നല്‍കിയ സീറ്റുകളാണെന്നും ഇത് വിട്ടു നല്‍കാനാകില്ലെന്നും ഡിസിസി പ്രസി‍ഡന്‍റ് ബിന്ദുകൃഷ്ണ നിലപാടെടുത്തു. ഇതോടെ സ്ഥാനാര്‍ഥികള്‍ ഡിസിസി പ്രസിഡന്‍റിന്‍രെ ഓഫീസിന് മുന്നില്‍ നില്‍പ്പ് സമരം ആരംഭിച്ചു.

പ്രതിഷേധം തുടങ്ങിയതോടെ ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ മറ്റൊരു വാഹനത്തില്‍ കയറി പുറത്തേക്ക് പോയി. കെപിസിസി തീരുമാനങ്ങള്‍ അംഗീകരിക്കുന്ന ആളാണ് താനെന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കെപിസിസിക്ക് നല്‍കുമെന്നും ബിന്ദു കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു.

Last Updated : Nov 21, 2020, 10:11 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.