ETV Bharat / state

ദുരിതബാധിതര്‍ക്ക് പത്താം ക്ലാസുകാരന്‍റെ വിഷു കൈനീട്ടം

author img

By

Published : Apr 15, 2020, 12:36 PM IST

Updated : Apr 15, 2020, 3:49 PM IST

പത്താം ക്ലാസുകാരന്‍ അഭിരാജാണ് വിഷു കൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. കൃഷ്‌ണവേഷം കെട്ടിയാണ് തുക സമാഹരിച്ചത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി  വിഷു കൈനീട്ടം  വിഷു  vishu  kerala cm  cm disaster fund
ദുരിതബാധിതര്‍ക്ക് പത്താം ക്ലാസുകാരന്‍റെ വിഷു കൈനീട്ടം

കൊല്ലം: ഈ വർഷത്തെ വിഷു കൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് നൽക്കണമെന്നുളള മുഖ്യമന്ത്രിയുടെ അഭ്യർഥന വന്നതോടെ അഭിരാജ് അതിനുളള തയ്യാറെടുപ്പിലായിരുന്നു.

വിഷു ദിവസം കൃഷ്‌ണ വേഷം കെട്ടി വീടുകൾ കയറാൻ ആയിരുന്നു പദ്ധതി. വിഷുദിനത്തിൽ പുലർച്ചെ വീട്ടുമുറ്റത്തു ഓടകുഴലുമായി എത്തിയ അമ്പാടിക്കണ്ണനെ ചിലർ വിളിച്ചു സൽക്കരിച്ചു, ചായയും മധുര പലഹാരങ്ങളും നൽകി. സ്നേഹത്തോടെ വിഷുകൈനീട്ടവും നൽകി. കിട്ടിയ കൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകാന്‍ അഭിരാജ് തീരുമാനിച്ചു. തുക വാർഡ് മെമ്പറെ ഏൽപ്പിച്ചു.

അമ്പത് വീടുകളിൽ നിന്നുമായി 5101 രൂപയാണ് കുട്ടികൾ നൽകിയത്. കുട്ടികളിലെ ഇത്തരം നന്മകളാണ് ഏത് പ്രതിസന്ധിയെയും നേരിടാൻ സംസ്ഥാനത്തെ പ്രാപ്‌തമാക്കുന്നതെന്ന് വാർഡ് മെമ്പർ രഞ്ജിത്ത് പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു കൃഷ്‌ണനും ഗോപികമാരും വിഷുദിനത്തിൽ പുറത്തിറങ്ങിയത്. നമ്മുടെ രാജ്യം നേരിടുന്ന പ്രതിസന്ധി ഘട്ടങ്ങൾ നമ്മൾ അതിജീവിക്കുമെന്നതിന്‍റെ ഉത്തമോദാഹരണം കൂടിയാണ് ഈ കുട്ടി കൂട്ടായ്‌മ.

Last Updated : Apr 15, 2020, 3:49 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.