ETV Bharat / state

മത്സ്യ ബന്ധനത്തിന് പോയ ബോട്ട് ഉൾക്കടലിൽ മുങ്ങി; തൊഴിലാളികൾ രക്ഷപ്പെട്ടു

കുളച്ചൽ, ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള പതിനഞ്ച് തൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായിരുന്നത്.

മത്സ്യ ബന്ധനത്തിന് പോയ ബോട്ട് ഉൾക്കടലിൽ മുങ്ങി; തൊഴിലാളികൾ രക്ഷപ്പെട്ടു  മത്സ്യ ബന്ധനം  ബോട്ട്  ബോട്ട് അപകടം  ശക്തികുളങ്ങര  boat accident in Kollam  boat accident  Kollam  sakthikulangara  കൊല്ലം
മത്സ്യ ബന്ധനത്തിന് പോയ ബോട്ട് ഉൾക്കടലിൽ മുങ്ങി; തൊഴിലാളികൾ രക്ഷപ്പെട്ടു
author img

By

Published : Jan 29, 2021, 1:04 PM IST

Updated : Jan 29, 2021, 5:02 PM IST

കൊല്ലം:ശക്തികുളങ്ങരയിനിന്നും മത്സ്യ ബന്ധനത്തിന് പോയ ബോട്ട് ഉൾക്കടലിൽ മുങ്ങി താഴ്‌ന്നു. ബോട്ടിന്‍റെ അടിഭാഗം തകർന്നാണ് വെള്ളം കയറിയത്. കഴിഞ്ഞയാഴ്‌ച മത്സ്യ ബന്ധനത്തിന് പോയ ശക്തികുളങ്ങര സ്വദേശി ആന്‍റണി അലോഷ്യസിന്‍റെ ഉടമസ്ഥതയിലുള്ള റൊസാരി ക്യൂൻ എന്ന മത്സ്യ ബന്ധന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന തൊഴിലാളികൾ മറ്റ് ബോട്ടുകളിൽ കയറി രക്ഷപ്പെട്ടു. കുളച്ചൽ, ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള പതിനഞ്ച് തൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായിരുന്നത്. കടലിൽ നല്ല തിരമാലയും, കാറ്റും അനുഭവപ്പെട്ടിരുന്നതായി മത്സ്യതൊഴിലാളികൾ പറഞ്ഞു.

മത്സ്യ ബന്ധനത്തിന് പോയ ബോട്ട് ഉൾക്കടലിൽ മുങ്ങി; തൊഴിലാളികൾ രക്ഷപ്പെട്ടു

ഒരാഴ്‌ച കടലിൽ മത്സ്യ ബന്ധനം നടത്താൻ പോകുന്ന വലിയ ബോട്ടാണ് ശക്തികുളങ്ങരയിൽ നിന്നും അഞ്ഞൂറ് നോട്ടിക്കൽ മൈൽ തെക്കേ കടലിനകലെയായിട്ട് മുങ്ങിയത്. രാത്രിയിൽ നങ്കൂരമിട്ടു കിടക്കുന്ന സമയത്ത് ബോട്ടിന്‍റെ അടിഭാഗം തകർന്ന് ദ്വാരത്തിലൂടെ വെള്ളം കയറുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട തൊഴിലാളികൾ ബോട്ട് ഓടിച്ച് കുളച്ചൽ തീരത്ത് അടുപ്പിക്കാൻ ശ്രമിച്ചെങ്കിലും വെള്ളം കയറി ബോട്ട് മുങ്ങി താഴാൻ തുടങ്ങി. ഇതോടെ ഒപ്പമുണ്ടായിരുന്ന മറ്റ് ബോട്ടുകളിൽ കയറി രക്ഷപ്പെട്ടു .

Last Updated : Jan 29, 2021, 5:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.