കൊല്ലം : നീണ്ടകര അഴിമുഖത്ത് ബോട്ട് ശക്തമായ തിരകളില്‍പ്പെട്ടു. 4 മത്സ്യതൊഴിലാളികൾ കടലിൽ തെറിച്ചുവീണെങ്കിലും ഇവരെ രക്ഷപ്പെടുത്തി. പിന്നാലെ വന്ന മറ്റൊരു ബോട്ടിലെ മത്സ്യതൊഴിലാളികളാണ് കടലിൽ വീണവരെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചത്. ഇന്ന് (01-08-2022) വൈകീട്ട് 5:30ഓടെയായിരുന്നു സംഭവം.
കൊല്ലം അഴീക്കൽ തുറമുഖത്തും സമാനമായ രീതിയിൽ സംഭവം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. അഴീക്കലില്‍ ബോട്ടില്‍ നിന്ന് തെറിച്ച് കടലില്‍ വീണ മൂന്ന് മത്സ്യത്തൊഴിലാളികള്‍ നീന്തിയാണ് രക്ഷപ്പെട്ടത്. ചേറ്റുവയിൽ നിന്ന് മീൻ പിടിക്കാന്‍ പോയ മത്സ്യത്തൊഴിലാളികളായിരുന്നു ഇവര്‍.
ശക്തമായ മഴയെ തുടർന്ന് നിയന്ത്രണം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ട്രോളിംഗ് നിരോധനം മാറിയതോടെ നിരവധി ബോട്ടുകളാണ് ഇന്ന് കടലിൽ ഇറങ്ങിയത്.