ETV Bharat / state

പഠനം പാല്‍പ്പായസം പോലെ; 104-ാം വയസില്‍ ഭഗീരഥിയമ്മ പഠിച്ച് പരീക്ഷയെഴുതി - kollam bhageerathiyamma

സമ്പൂർണ സാക്ഷരതാ മിഷന്‍റെ ഭാഗമായാണ് ഭാഗീരഥിയമ്മ നാലാം തരം തുല്യതാ പഠിതാവായി രജിസ്റ്റർ ചെയ്‌ത് പഠനം ആരംഭിച്ചത്. സമ്പൂർണ സാക്ഷരതയിൽ നിന്ന് സമ്പൂർണ പത്താം തരത്തിലേക്ക് കടക്കുന്ന കൊല്ലം ജില്ലയുടെ അംബാസിഡർ കൂടിയാണ് ഭാഗീരഥിയമ്മ.

ഭാഗീരഥിയമ്മ
author img

By

Published : Nov 21, 2019, 12:42 PM IST

Updated : Nov 21, 2019, 2:39 PM IST

കൊല്ലം: നിശ്ചയദാർഢ്യമുണ്ടെങ്കില്‍ പ്രായം ഒന്നിനും തടസമല്ല എന്ന് തെളിയിച്ചിരിക്കുകയാണ് കൊല്ലം പ്രാക്കുളത്തെ നമ്പാടിയഴികത്ത് തെക്കതിൽ വീട്ടിലെ ഭാഗീരഥിയമ്മ. 104-ാം വയസില്‍ പഠിച്ച് പരീക്ഷയെഴുതുന്നത് ഭഗീരഥിയമ്മയ്ക്ക് ഭഗീരഥ പ്രയത്നമല്ല. സംസ്ഥാന സാക്ഷരതാ മിഷൻ നടത്തിയ നാലാം തരം തുല്യതാ പരീക്ഷയെഴുതിയ ഭാഗീരഥിയമ്മ ഇപ്പോൾ നാട്ടിലെ താരമാണ്. സമ്പൂർണ സാക്ഷരതാ മിഷന്‍റെ ഭാഗമായാണ് ഭാഗീരഥിയമ്മ നാലാം തരം തുല്യതാ പഠിതാവായി രജിസ്റ്റർ ചെയ്‌ത് പഠനം ആരംഭിച്ചത്. പഠിച്ച പാഠങ്ങളൊക്കെ ഈ അമ്മക്ക് ഹൃദിസ്ഥമാണ്.

104-ാം വയസില്‍ ഭഗീരഥിയമ്മ പഠിച്ച് പരീക്ഷയെഴുതി

കൊച്ചുമക്കള്‍ ചോദ്യങ്ങൾ ചോദിക്കും. ഭരീഗഥിയമ്മ തെറ്റാതെ ഉത്തരം നല്‍കും. രാജ്യത്തെ തന്നെ ഏറ്റവും മുതിർന്ന പഠിതാവു കൂടിയാണ് ഭാഗീരഥിയമ്മ. മക്കളും കൊച്ചുമക്കളുമായി വലിയ കുടുംബം ഭഗീരഥിയമ്മയ്ക്ക് ഒപ്പമുണ്ട്. മകന് 84 വയസായി. മകള്‍ക്ക് 72 ഉം. വെറുതെ സമയം പാഴാക്കാന്‍ ഈ അമ്മ ഒരുക്കമല്ല. സമ്പൂർണ സാക്ഷരതയിൽ നിന്ന് സമ്പൂർണ പത്താം തരത്തിലേക്ക് കടക്കുന്ന കൊല്ലം ജില്ലയുടെ അംബാസിഡർ കൂടിയാണ് ഭാഗീരഥിയമ്മ. പ്രായം തോൽപ്പിക്കാത്ത കരുത്ത് നാടറിഞ്ഞതോടെ നിരവധിയാളുകളാണ് ഭാഗീരഥിയമ്മക്ക് ആശംസയറിയിക്കാന്‍ എത്തുന്നത്.

Intro:നൂറ്റാണ്ടിന്റെ പരീക്ഷ; നാലാം തരം തുല്യതാ പരീക്ഷ എഴുതി ഭഗീരഥി അമ്മ

Body:കേരള സംസ്ഥാന സാക്ഷരതാ മിഷൻ നടത്തിയ നാലാം തരം തുല്യതാ പരീക്ഷയെഴുതിയ 104 വയസ്സുള്ള ഭഗീരഥിഅമ്മ രാജ്യത്തെ തന്നെ ഏറ്റവും മുതിർന്ന പഠിതാവാണ്. കൊല്ലം പ്രാക്കുളത്തെ മാമ്പലഴികത്ത് തെക്കതിൽ വീട്ടിലെ ഭഗീരഥി അമ്മയ്ക്ക് മക്കളും കൊച്ചുമക്കളുമായി ഏതാണ്ടു് പ്രായത്തിന്റെ പകുതി ആളുകൾ കൂട്ടിനുണ്ടു് .84 വയസ്സുള്ള മകനും 72 വയസ്സുള്ള മകളും ഉൾപ്പെടെ ഏറെ വലുതാണ് കുടുംബം. സമ്പൂർണ്ണ സാക്ഷരതയിൽ നിന്ന് സമ്പൂർണ്ണ പത്താം തരത്തിലേക്ക് കടക്കുന്ന കൊല്ലത്തിന്റെ അംബാസിഡർ കൂടി ആണ് ഭഗീരഥിഅമ്മ. സമ്പൂർണ സാക്ഷരതാ മിഷന്‍റെ ഭാഗമായാണ് വർഷങ്ങൾക്കിപ്പുറം ഭാഗീരഥിയമ്മ നാലാം തരം തുല്യതാ പഠിതാവായി രജിസ്റ്റർ ചെയ്‌ത് പഠനം തുടങ്ങിയത്. പ്രായം തോൽപ്പിക്കാത്ത കരുത്ത് നാടറിഞ്ഞതോടെ ആശംസാ പ്രഭാവങ്ങളാണ് ഭാഗീരഥി അമ്മയ്ക്ക്.Conclusion:ഇ. ടി.വി ഭാരത് കൊല്ലം
Last Updated : Nov 21, 2019, 2:39 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.