ETV Bharat / state

ശബരിമല വിഷയത്തില്‍ എന്‍എസ്എസിന്‍റെ നിലപാടായിരുന്നു ശരി: ആര്‍ ബാലകൃഷ്ണ പിള്ള - വാര്‍ത്താസമ്മേളനം

എൽഡിഎഫിൽ പ്രവേശനം നേടിയ കേരള കോൺഗ്രസ് മുന്നണി വിടുന്നതിനുള്ള സൂചനയാണോ നിലപാട് മാറ്റം എന്ന ചോദ്യത്തിൽ നിന്ന് പിള്ള ഒഴിഞ്ഞുമാറി

ആര്‍ ബാലകൃഷ്ണ പിള്ള
author img

By

Published : May 25, 2019, 4:08 PM IST

Updated : May 25, 2019, 5:36 PM IST

കൊല്ലം: ശബരിമല വിശ്വാസ സംരക്ഷണത്തിൽ കേരളത്തിലെ മത ന്യൂനപക്ഷങ്ങൾക്കും സർക്കാർ നിലപാടിൽ എതിർപ്പുണ്ടായിരുന്നെന്ന് കേരള കോൺഗ്രസ് ബി ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള. ഹൈന്ദവർക്ക് എന്നപോലെ ക്രിസ്ത്യൻ-മുസ്ലീം ജനവിഭാഗങ്ങള്‍ക്കും ശബരിമലയും അവിടത്തെ ആചാരാനുഷ്ഠാനങ്ങളും പരമപ്രധാനം ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊട്ടാരക്കരയിലെ വസതിയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സർക്കാർ എത്ര ശക്തരായാലും മതവിശ്വാസത്തിന് മുന്നിൽ ദുർബലമാകും. ഇതിന് കേരളത്തിലെ മുൻകാല സംഭവങ്ങൾ തെളിവാണെന്ന് പറഞ്ഞ ബാലകൃഷ്ണപിള്ള എൻഎസ്എസ് നിലപാടാണ് ശരി എന്നും കൂട്ടിച്ചേർത്തു.

ശബരിമല വിഷയത്തില്‍ എന്‍എസ്എസിന്‍റെ നിലപാടായിരുന്നു ശരി: ആര്‍ ബാലകൃഷ്ണ പിള്ള

ഇടക്കാലത്ത് സർക്കാരിന്‍റെ നവോത്ഥാന ക്യാംപയിനുകളിൽ എൻഎസ്എസ് നിലപാടിനെ പിള്ള വിമർശിക്കുകയും ചെയ്തിരുന്നു. കേന്ദ്രത്തിൽ ബിജെപി ഉയർത്തുന്ന ഭീഷണിക്ക് ബദൽ കോൺഗ്രസ് ആണെന്ന് കേരളത്തിലെ ന്യൂനപക്ഷങ്ങൾ വിശ്വസിക്കുകയും സിപിഎമ്മിന് ഡൽഹിയിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്ന പ്രചാരണങ്ങളിൽ അവർ വശവദരാവുകയും ആയിരുന്നുവെന്നും പിള്ള പറഞ്ഞു. അതേസമയം അടുത്തിടെ എൽഡിഎഫിൽ പ്രവേശനം നേടിയ കേരള കോൺഗ്രസ് മുന്നണി വിടുന്നതിനുള്ള സൂചനയാണോ നിലപാട് മാറ്റം എന്ന ചോദ്യത്തിൽ നിന്ന് പിള്ള ഒഴിഞ്ഞുമാറി. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് ശേഷം കേരളത്തിൽ മന്ത്രിസഭാ വികസനം ഉണ്ടായേക്കുമെന്നും കെ.ബി ഗണേഷ് കുമാറിനെ മന്ത്രിയാക്കാൻ സാധ്യതയുണ്ടെന്നുമുള്ള റിപ്പോർട്ടുകൾ നിലനിൽക്കെയാണ് നിലപാട് മാറ്റവുമായി ബാലകൃഷ്ണപിള്ള രംഗത്ത് വന്നത്.

Intro:ശബരിമലയിൽ ഇതിൽ എൻഎസ്എസ് നിലപാടായിരുന്നു ശരി ശരി വെളിപ്പെടുത്തലുമായി ആർ ബാലകൃഷ്ണപിള്ള

Body:ശബരിമല വിശ്വാസ സംരക്ഷണത്തിൽ കേരളത്തിലെ മത ന്യൂനപക്ഷങ്ങൾക്കും സർക്കാർ നിലപാടിൽ എതിർപ്പുണ്ടായിരുന്നു എന്ന വെളിപ്പെടുത്തലുകളുമായി കേരള കോൺഗ്രസ് ബി ചെയർമാൻ ആർ ബാലകൃഷ്ണപിള്ള. ഇന്ന് രാവിലെ കൊട്ടാരക്കരയിലെ വസതിയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കെ ആയിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം. ഹൈന്ദവർക്ക് എന്നപോലെ തന്നെ ക്രിസ്ത്യൻ മുസ്ലിം ജന വിഭാഗകാർക്കും ശബരിമലയും അവിടത്തെ ആചാരാനുഷ്ഠാനങ്ങളും പരമപ്രധാനം ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ എത്ര ശക്തരായാലും മതവിശ്വാസത്തിന് മുന്നിൽ ദുർബലമാകും. ഇതിന് കേരളത്തിലെ മുൻകാല സംഭവങ്ങൾ തെളിവാണെന്ന് പറഞ്ഞ പിള്ള എൻഎസ്എസ് നിലപാടാണ് ശരി എന്നും കൂട്ടിച്ചേർത്തു. ഇടക്കാലത്ത് സർക്കാരിൻറെ നവോത്ഥാന ക്യാംപയിനുകളിൽ എൻഎസ്എസ് നിലപാടിനെ പിള്ള വിമർശിക്കുകയും ചെയ്തിരുന്നു. കേന്ദ്രത്തിൽ ബിജെപി ഉയർത്തുന്ന ഭീഷണിക്ക് ബദൽ കോൺഗ്രസ് ആണെന്ന് കേരളത്തിലെ ന്യൂനപക്ഷങ്ങൾ വിശ്വസിക്കുകയും സിപിഎമ്മിന് ഡൽഹിയിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്ന പ്രചാരണങ്ങളിൽ അവർ വശംവദരാവുകയും ആയിരുന്നു എന്ന് പിള്ള പറഞ്ഞു. അതേസമയം അടുത്തിടെ എൽഡിഎഫിൽ പ്രവേശനം നേടിയ കേരള കോൺഗ്രസ് മുന്നണി വിടുന്നതിനുള്ള സൂചനയാണോ നിലപാട് മാറ്റം എന്ന ചോദ്യത്തിൽ നിന്ന് പിള്ള ഒഴിഞ്ഞുമാറി. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് ശേഷം കേരളത്തിൽ മന്ത്രിസഭാ വികസനം ഉണ്ടായേക്കുമെന്നും കെ ബി ഗണേഷ് കുമാറിനെ മന്ത്രിയാക്കാൻ സാധ്യതയുണ്ടെന്നുമുള്ള റിപ്പോർട്ടുകൾ നിലനിൽക്കെയാണ് നിലപാട് മാറ്റവുമായി ബാലകൃഷ്ണപിള്ള രംഗത്ത് വന്നത്.

Conclusion:ഇ ടിവി ഭാരത് കൊല്ലം
Last Updated : May 25, 2019, 5:36 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.