കൊല്ലം: കരുനാഗപ്പള്ളിയില്‍ നാലാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച നാടോടി സ്ത്രീയെ നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. സ്കൂളിലേക്ക് നടന്ന് പോകുകയായിരുന്ന വിദ്യാർഥിയെയാണ് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. രാവിലെ ഒൻപതരയോടെ ആയിരുന്നു സംഭവം.
സ്കൂളിലേക്ക് ഒറ്റയ്ക്ക് നടന്ന് പോകുകയായിരുന്ന കുട്ടിയെ അതുവഴി വന്ന നാടോടി സ്ത്രീ കൈയില്‍ കയറി പിടിച്ച് കടത്തി കൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെട്ട് ഓടിയ കുട്ടി സമീപത്തുള്ള വീട്ടില്‍ അഭയം പ്രാപിച്ചു.