കൊല്ലം: കൊട്ടാരക്കര പുത്തൂരില്‍ എ.ടി.എം കുത്തിപ്പൊളിച്ച് പണം അപഹരിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. പൂവറ്റൂര്‍ സ്വദേശി മനോജാണ് പിടിയിലായത്. പുത്തൂര്‍ മണ്ഡപം ജങ്‌ഷനില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കുത്തിപ്പൊളിച്ചാണ് മനോജ് പണം അപഹരിക്കാന്‍ ശ്രമിച്ചത്. എ.ടി.എമ്മിനുള്ളിലെ കാമറ മറച്ച ശേഷമായിരുന്നു ഇയാള്‍ പണം അപഹരിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഇയാള്‍ എ.ടി.എമ്മിനുള്ളില്‍ നിന്നും പുറത്തിറങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തെ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. പരിസര പ്രദേശത്തെ മറ്റ് എം.ടി.എമ്മുകളിലും മോഷണ ശ്രമം നടത്തിയിരുന്നതായി മനോജ് പൊലീസിനോട് സമ്മതിച്ചു. റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പ്രതി പുത്തൂര്‍ പൊലീസിന്‍റെ പിടിയിലായത്.
എം.ടി.എം കുത്തിപ്പൊളിച്ച് മോഷണ ശ്രമം; പ്രതി പിടിയില്‍ - Defendant arrested
പൂവറ്റൂര്‍ സ്വദേശി മനോജാണ് പിടിയിലായത്