ETV Bharat / state

അഷ്‌ടമുടി കായൽ മലിനീകരണം : സ്വമേധയാ കേസെടുത്ത് ഹൈക്കോടതി - കായൽ സംരക്ഷണം

ഹൈക്കോടതി സ്വമേധയാ കേസെടുത്തത് കൊല്ലം സ്വദേശി നൽകിയ കത്ത് പൊതുതാൽപര്യ ഹർജിയായി പരിഗണിച്ച്

Ashtamudi lake  Ashtamudi lake waste issue  High Court  അഷ്‌ടമുടി കായൽ മലിനീകരണം  ഹൈക്കോടതി  കെൽസ  കേസ്  മലിനീകരണം  മനുഷ്യാവകാശ കമ്മീഷൻ  കായൽ സംരക്ഷണം  കൊല്ലം കോർപ്പറേഷൻ
അഷ്‌ടമുടി കായൽ മലിനീകരണം; കേസെടുത്ത് ഹൈക്കോടതി, പിന്നാലെ യോഗം ചേർന്ന് ഉദ്യോഗസ്ഥർ
author img

By

Published : Sep 14, 2021, 10:49 PM IST

കൊല്ലം : അഷ്‌ടമുടിക്കായലിലെ മാലിന്യ പ്രശ്‌നത്തിൽ മനുഷ്യാവകാശ കമ്മിഷന്‌ പിന്നാലെ ഹൈക്കോടതിയുടെ ഇടപെടൽ. കൊല്ലം സ്വദേശി നൽകിയ കത്ത് പൊതുതാൽപര്യ ഹർജിയായി പരിഗണിച്ച് സ്വമേധയാ കേസെടുത്താണ് ഹൈക്കോടതിയും വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്. ഈ മാസം 20ന് കോടതി കേസ് വീണ്ടും പരിഗണിക്കും.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, സംസ്ഥാന പരിസ്ഥിതി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ്, കെടിഡിസി എംഡി, ഫോറസ്റ്റ് കൺസർവേറ്റർ, തുടങ്ങി വിവിധ വകുപ്പ് മേധാവികളെയും ജില്ല കലക്‌ടർ അടക്കമുള്ളവരെയും എതിർകക്ഷികൾ ആക്കിയാണ് ഹൈക്കോടതി കേസെടുത്തിരിക്കുന്നത്.

അതേസമയം കോടതിയുടെ നിർദേശപ്രകാരം സംസ്ഥാന നിയമ സേവന അതോറിറ്റി (കെൽസ) മെമ്പർ സെക്രട്ടറി കെ.ടി നിസാർ സ്ഥലം സന്ദർശിച്ചു. തുടർ നടപടികളുടെ ഭാഗമായി കെൽസയുടെ നേതൃത്വത്തിൽ ആശ്രാമം ഗസ്റ്റ് ഹൗസിൽ വിളിച്ചുചേർത്ത യോഗത്തിൽ എതിർകക്ഷികളുടെ അഭിപ്രായവും ആരാഞ്ഞു.

കക്കൂസ് മാലിന്യമാണ് അഷ്‌ടമുടിക്കായൽ മലിനീകരണത്തിലെ പ്രധാന പ്രശ്‌നമെന്ന് കെൽസ വിലയിരുത്തി. കേസ് പരിഗണിക്കുന്നതിന് മുൻപായി കെൽസ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും.

ALSO READ: നിപ ആശങ്കയകലുന്നു ; നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി

ഇക്കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ അഷ്‌ടമുടിക്കായലിൻ്റെ ദുരവസ്ഥയെക്കുറിച്ച് മാധ്യമങ്ങൾ റിപ്പോട്ട് ചെയ്തിതിരുന്നു. അതിന് പിന്നാലെയാണ് വിഷയത്തിൽ മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടത്. തുടർന്ന് കായൽ സംരക്ഷണത്തിന് കർമ്മപദ്ധതികളുമായി കൊല്ലം കോർപ്പറേഷനും രംഗത്തെത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.