ETV Bharat / state

പാഴ്‌വസ്‌തുക്കൾ ഉപയോഗിച്ച് മിനിയേച്ചർ ഫ്ലോട്ടുകൾ ; അജിനെ തേടിയെത്തിയത് രണ്ട് റെക്കോർഡുകൾ - asia book of records

14 പുരാണ സന്ദർഭങ്ങൾ മിനിയേച്ചർ ഫ്ളോട്ടുകളായി അവതരിപ്പിച്ച ഏഷ്യയിലെ ആദ്യ കലാകാരൻ എന്ന ബഹുമതിക്ക് അര്‍ഹനായി അജിന്‍

ajin got asia book of records and india book of records for making miniature floats  മിനിയേച്ചർ ഫ്ലോട്ട്  ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്  ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്  miniature floats  asia book of records  india book of records
പാഴ്വസ്‌തുക്കൾ ഉപയോഗിച്ച് മിനിയേച്ചർ ഫ്ലോട്ടുകൾ; അജിനെ തേടിയെത്തിയത് രണ്ട് റെക്കോർഡുകൾ
author img

By

Published : Sep 11, 2021, 5:13 PM IST

Updated : Sep 11, 2021, 7:54 PM IST

കൊല്ലം : ചെറുപ്പകാലത്ത് ഉത്സവപ്പറമ്പുകളിൽ പോയിത്തുടങ്ങിയത് മുതലാണ് എഴുകോൺ സ്വദേശി അജിന് ഫ്ലോട്ടുകളിൽ കമ്പമുണ്ടാകുന്നത്. അജിൻ വലുതായപ്പോള്‍ ആ കൗതുകവും അവനൊപ്പം വളര്‍ന്നു. അങ്ങനെയാണ് മിനിയേച്ചർ ഫ്ലോട്ടുകള്‍ നിർമിക്കാൻ തുടങ്ങിയത്. എന്നാൽ ആ താല്‍പ്പര്യം അവിടെയും നിന്നില്ല.

പാഴ്‌വസ്‌തുക്കൾ ഉപയോഗിച്ച് മിനിയേച്ചർ ഫ്ലോട്ടുകൾ ; അജിനെ തേടിയെത്തിയത് രണ്ട് റെക്കോർഡുകൾ

പുരാണ സന്ദർഭങ്ങൾ മിനിയേച്ചർ ഫ്ളോട്ടുകളായി അവതരിപ്പിക്കുന്നതിലേക്ക് അജിന്‍ ശ്രദ്ധയൂന്നി. ഒടുവില്‍ ഇത്തരമൊരു കരവിരുതുള്ള ഏഷ്യയിലെ ആദ്യ കലാകാരൻ എന്ന ബഹുമതി അജിനെ തേടിയെത്തി. ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇടംനേടി.

ഉത്സവ ഫ്‌ളോട്ട് മേഖലയിലെ പ്രമുഖർ നിർമിച്ച ഫ്ളോട്ടുകൾ ചെറിയ രൂപത്തിൽ നിർമിച്ചാണ് അജിൻ രണ്ട് റെക്കോർഡുകൾ കരസ്ഥമാക്കിയത്. പത്താം ക്ലാസ് മുതലാണ് ഫ്‌ളോട്ട് നിർമാണം തുടങ്ങിയത്. ചെറുപ്പം മുതൽ ഫ്ലോട്ടുകളുടെ മിനിയേച്ചർ നിർമിക്കുമെങ്കിലും ലോക്ക്ഡൗണില്‍ തയ്യാറാക്കിയവയ്ക്കാണ് അംഗീകാരങ്ങള്‍ ലഭിച്ചത്.

ഫ്ലോട്ട് നിർമാണത്തിൽ സഹോദരൻ അഖിലിന്‍റെ സഹായവുമുണ്ട്. ഈ രംഗത്തെ കലാകാരനായ ഗോപൻ ജി ചവറയാണ് മിനിയേച്ചറുകൾ റെക്കോർഡുകൾക്ക് അയക്കാൻ അജിനെ ഉപദേശിച്ചത്.

വീട്ടിൽ ഉള്ള ഉപയോഗരഹിതമായ വസ്തുക്കളും തെർമോക്കോളും ഉപയോഗിച്ചാണ് ഫ്ളോട്ടുകൾ നിർമിക്കുന്നത്. എഴുകോൺ അഖിൽ നിവാസിൽ സുകുവിന്‍റെയും സുശീലയുടെയും മകനാണ് അജിൻ.

Also Read: മുംബൈയില്‍ ബലാത്സംഗത്തിന് ഇരയായി ചികിത്സയിലായിരുന്ന യുവതി മരിച്ചു ; മുഖ്യപ്രതി പിടിയില്‍

Last Updated : Sep 11, 2021, 7:54 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.