ETV Bharat / state

കുണ്ടറയില്‍ കിണർ കുഴിക്കുന്നതിനിടെ അപകടം; നാല് തൊഴിലാളികള്‍ മരിച്ചു - Accident while digging a well

മുപ്പതടി താഴ്ച്ചയുള്ള കിണറിലെ ചെളി നീക്കം ചെയ്യാൻ ഇറങ്ങിയ രണ്ട് തൊഴിലാളികളാണ് ആദ്യം കിണറിൽ കുടങ്ങിയത്

കിണർ കുഴിക്കുന്നതിനിടെ അപകടം  നാല്‌ പേർ കിണറ്റിൽ കുടുങ്ങി  Accident digging a well  Four people were trapped  Four people were trapped in the well  Accident while digging a well
കിണർ കുഴിക്കുന്നതിനിടെ അപകടം; നാല്‌ പേർ കിണറ്റിൽ കുടുങ്ങി
author img

By

Published : Jul 15, 2021, 12:48 PM IST

Updated : Jul 15, 2021, 3:39 PM IST

കൊല്ലം: കൊല്ലം കുണ്ടറയിൽ കിണര്‍ കുഴിക്കുന്നതിനിടെ അപകടത്തില്‍പെട്ട നാല് തൊഴിലാളികള്‍ മരിച്ചു. പെരുമ്പുഴ കോവില്‍മുക്കിലാണ്​​ ദാരുണമായ അപകടം നടന്നത്. കുണ്ടറ സ്വദേശികളായ രാജന്‍ , സോമരാജന്‍ , ശിവപ്രസാദ് , മനോജ് , എന്നിവരാണ് മരിച്ചത്. അപകടത്തില്‍പെട്ടവരെ പുറത്തെത്തിക്കുന്നതിനിടെ ഒരു ഫയര്‍ഫോഴ്​സ്​ ഉദ്യേഗസ്ഥനും കുഴഞ്ഞുവീണു.

also read:ആശങ്ക ; സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി സിക വൈറസ് ബാധ

തിരുവനന്തപുരം സ്വദേശി പുതിയ വീട് നിര്‍മിക്കുന്നതിന്‍റെ ഭാഗമായി പുതിയ കിണര്‍ കുഴിക്കുകയായിരുന്നു. 100 അടിയോളം താഴ്ചയുള്ള ഇടുങ്ങിയ കിണറില്‍ ആദ്യം രണ്ട്​ തൊഴിലാളികളാണ്​ ഇറങ്ങിയത്​. ഇവര്‍ ശ്വാസം കിട്ടാതെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന്​ രക്ഷിക്കാനായി ഇറങ്ങിയതാണ്​ മറ്റു തൊഴിലാളികള്‍. കിണറിലിറങ്ങിയ നാലു തൊഴിലാളികളും ശ്വാസം കിട്ടാതെ കിണറില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

തുടര്‍ന്ന്​ സ്​ഥലത്തെത്തിയ ഫയര്‍ഫോഴ്​സ്​​ തൊളിലാളികളെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല​. പുറത്തെത്തിക്കു​മ്പോൾ തൊഴിലാളികളെല്ലാം അബോധാവസ്ഥയിലായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി കിണറിലിറങ്ങിയ ഫയര്‍ഫോഴ്​സ്​ ഉദ്യേഗസ്ഥന്‍ കരക്കെത്തിയ ശേഷം കുഴഞ്ഞു വീഴുകയായിരുന്നു.

Last Updated : Jul 15, 2021, 3:39 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.