ETV Bharat / state

Accident| ഖത്തറിൽ വാഹനാപകടം; 3 മലയാളികൾ ഉൾപ്പെടെ 5 ഇന്ത്യക്കാര്‍ മരിച്ചു, മൂന്ന് വയസുകാരന് ഗുരുതര പരിക്ക് - കാർ അപകടം

ബുധനാഴ്‌ച രാത്രിയാണ് അപകടം സംഭവിച്ചത്. കൊല്ലം സ്വദേശികളും തമിഴ്‌നാട് സ്വദേശികളുമാണ് മരിച്ചത്. മൂന്ന് വയസുകാരൻ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ.

death  Accident in Qatar kollam natives died  Accident in Qatar kollam  qatar road accident  accident  accident qatar  qatar accident  car accident  ഖത്തറിൽ വാഹനാപകടം  വാഹനാപകടം  വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു  ഖത്തർ  ഖത്തർ വാഹനാപകടത്തിൽ മരണം  അപകടം ഖത്തർ  ഖത്തറിൽ അപകടം  കാർ അപകടം  ഖത്തറിൽ വാഹനാപകടത്തിൽ കൊല്ലം സ്വദേശികൾ മരിച്ചു
Accident
author img

By

Published : Jun 30, 2023, 2:29 PM IST

കൊല്ലം : ഖത്തറില്‍ വാഹനാപകടത്തില്‍ കൊല്ലം സ്വദേശികളായ മൂന്ന് പേര്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു. മൂന്ന് വയസുകാരന് ഗുരുതരമായി പരിക്കേറ്റു. ശക്തികുളങ്ങര കല്ലുംമൂട്ടില്‍ തോപ്പില്‍ റോഷിന്‍ ജോണ്‍ (38), ഭാര്യ ആന്‍സി ഗോമസ് (30), ആന്‍സിയുടെ സഹോദരന്‍ അഴീക്കല്‍ സ്വദേശി ജിജോ ഗോമസ് (34), ഇവരുടെ സുഹൃത്തുക്കളായ തമിഴ്‌നാട് സ്വദേശികളായ നാഗലക്ഷ്‌മി ചന്ദ്രശേഖരന്‍(33), ഭര്‍ത്താവ് പ്രവീണ്‍ കുമാര്‍ (38) എന്നിവരാണ് മരിച്ചത്.

റോഷിന്‍റെയും ആന്‍സിയുടെയും മൂന്ന് വയസുള്ള മകന്‍ ഗുരുതര പരിക്കുകളോടെ ഖത്തര്‍ സിദ്ര മെഡിസിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്‌ച രാത്രി ദോഹയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെ അല്‍ഖോറിലായിരുന്നു അപകടം. അല്‍ഖോറിലെ ഫ്‌ളൈ ഓവറിൽ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെടുകയും തുടര്‍ന്ന് വാഹനം പാലത്തില്‍ നിന്ന് താഴേക്ക് വീഴുകയുമായിരുന്നു.

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് അഞ്ച് പേരും മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ അല്‍ഖോര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങൾ വെള്ളിയാഴ്‌ച നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് ബന്ധുക്കൾ അറിയിച്ചത്. പ്രവാസി സംഘടനകളുമായി ഇതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ബന്ധുക്കൾ പറഞ്ഞു.

റോഷിൻ്റെയും ആൻസിയുടെയും മൃതദേഹങ്ങൾ ശക്തികുളങ്ങര പള്ളി സെമിത്തേരിയിലും ജിജോയുടെ മൃതദേഹം ആലപ്പാട് സെൻ്റ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിലും സംസ്‌കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

യു-ടേൺ എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടു, കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു : ബെംഗളൂരുവിൽ യു-ടേൺ എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. പ്രകാശ് നഗർ സ്വദേശി കൃഷ്‌ണപ്പയാണ് (55) മരിച്ചത്. ജൂൺ 25ന് രാവിലെ 10:30ഓടെയായിരുന്നു അപകടം. കർണാടകയിലെ രാജാജി നഗർ ട്രാഫിക് പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം.

കൃഷ്‌ണപ്പ, രാവിലെ രാജ്‌കുമാർ റോഡിലൂടെ നടന്നുപോകുമ്പോൾ നവ്‌രംഗ് സിഗ്നലിന് സമീപത്ത് കാർ ഡ്രൈവർ യു ടേൺ എടുക്കുകയായിരുന്നു. ഇതിനിടെ നിയന്ത്രണം വിട്ട കാർ കൃഷ്‌ണപ്പയുടെ ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കൃഷ്‌ണപ്പ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

അപകടത്തിന് പിന്നാലെ ഡ്രൈവർ കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടിരുന്നു. എന്നാല്‍ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു.

More read : Accident | യു-ടേൺ എടുക്കുന്നതിനിടെ കാറിടിച്ചു ; കാൽനട യാത്രക്കാരന് നടുറോഡിൽ അന്ത്യം

നായ റോഡിന് കുറുകെ ചാടിയതോടെ ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. എറണാകുളം ചേരാനല്ലൂർ കോതാട് ജൂൺ 23ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. മൂലംപ്പള്ളി സ്വദേശിയായ സാൾട്ടനാണ് (26) മരിച്ചത്. നായ കുറുകെ ചാടിയതിന് പിന്നാലെ നിയന്ത്രണം വിട്ട ബൈക്ക് കണ്ടെയ്‌നര്‍ ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. ഹാര്‍ബര്‍ ഭാഗത്ത് നിന്നും മടങ്ങുകയായിരുന്ന ലോറിക്ക് അടിയിലേക്കായിരുന്നു ബൈക്ക് യാത്രികനായ യുവാവ് വീണത്.

More read : Accident | നായ കുറുകെ ചാടി, നിയന്ത്രണം വിട്ട ബൈക്ക് കണ്ടെയ്‌നര്‍ ലോറിക്കടിയില്‍ പെട്ടു; എറണാകുളത്ത് യുവാവിന് ദാരുണാന്ത്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.