കൊല്ലം: കൊട്ടാരക്കരയ്ക്ക് സമീപം എംസി റോഡില്‍ യുവാക്കളുടെ ബൈക്ക് അഭ്യാസ പ്രകടനത്തിനിടെ അപകടം. അമിത വേഗത്തില്‍ ഓടിച്ച ന്യൂജെൻ ബൈക്കിലിരുന്ന് സെല്‍ഫിയെടുക്കാനുളള ശ്രമത്തിനിടെ ബൈക്ക് നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ വരികയായിരുന്ന ബുള്ളറ്റിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ബുള്ളറ്റ് യാത്രികനായ എംബിഎ വിദ്യാര്‍ഥി അശ്വന്ത് കൃഷ്ണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നമ്പര്‍ പ്ലേറ്റുകള്‍ പോലുമില്ലാത്ത നാല് ബൈക്കുകളിലാണ് അപകടത്തിന് കാരണക്കാരായ യുവാക്കള്‍ എത്തിയത്. നൂറ് കിലോമീറ്ററിലേറെ വേഗത്തില്‍ പാഞ്ഞ ബൈക്കിലിരുന്ന് സെല്‍ഫിയെടുക്കാനുളള യുവാവിന്‍റെ ശ്രമമാണ് അപകടത്തില്‍ കലാശിച്ചത്. സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിന്‍റെ വാഹനം നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ വന്ന അശ്വന്തിന്‍റെ ബുള്ളറ്റിൽ ഇടിക്കുകയായിരുന്നു.
ALSO READ: viral video: സോഷ്യൽ മീഡിയയിൽ തരംഗമായി 40 വർഷം പഴക്കമുള്ള കുടിലിന്‍റെ സ്ഥലംമാറ്റം