ETV Bharat / state

കൊല്ലത്ത് ഗൃഹനിരീക്ഷണത്തിലുള്ളത് 5,387 പേര്‍ - കൊറോണ

നിരീക്ഷണത്തിലിരുന്ന 18,901 പേരില്‍ നിന്ന് 13,502 പേരാണ് ഇതുവരെ ഒഴിവായത്

covid  kollam  corona  home quarantine  kerala  കൊല്ലം  കൊവിഡ്  കൊറോണ  ഗൃഹനിരീക്ഷണം
ജില്ലയില്‍ ആകെ 5,387 പേര്‍ ഗൃഹനിരീക്ഷണത്തില്‍
author img

By

Published : Apr 13, 2020, 10:04 PM IST

കൊല്ലം: ഇന്ന് 26 പേരെ കൂടി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചതോടെ ജില്ലയിലെ ആകെ ഗൃഹനിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം 5,387 ആയി. ആശുപത്രിയില്‍ പുതുതായി വന്ന രണ്ടുപേര്‍ ഉള്‍പ്പെടെ 12 പേര്‍ മാത്രമാണ് നിരീക്ഷണത്തിലുള്ളത്. ഒരാള്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. നിരീക്ഷണത്തിലിരുന്ന 18,901 പേരില്‍ നിന്ന് ഇതുവരെ 13,502 പേര്‍ നിരീക്ഷണപരിധിയില്‍ നിന്നും ഒഴിവായിട്ടുണ്ട്. ഇതുവരെ വിദഗ്‌ധ പരിശോധനയ്ക്ക് അയച്ച 1,149 സാമ്പിളുകളില്‍ 32 എണ്ണത്തിന്‍റെ ഫലം കൂടി ലഭിക്കാനുണ്ട്.

നിലവില്‍ ജില്ലയില്‍ പോസിറ്റീവായി ഏഴു കേസുകള്‍ മാത്രമാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. അതേ സമയം രണ്ടു പേര്‍ രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി. ഇതുവരെ ഫലം വന്നതില്‍ 1,106 എണ്ണം നെഗറ്റീവാണ്. കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനും സംശയങ്ങള്‍ക്കും 8589015556, 0474-2797609, 1077, 7306750040 (വാട്‌സ് ആപ് മാത്രം), 1056 (ദിശ) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.