ETV Bharat / state

ചിന്നക്കട റെയിൽവേ സ്റ്റേഷനു സമീപം ലഹരി വില്‍പ്പന നടക്കുന്നതായി പരാതി - കൊല്ലം വാര്‍ത്ത

പൊലീസ് പെട്രോളിങ് നടത്തണമെന്ന ആവശ്യം ശക്തമാണ്.

A complaint was lodged that Intoxicated  ചിന്നക്കട റെയിൽവേ സ്റ്റേഷനു സമീപം ലഹരി വില്‍പ്പന  ലഹരി വില്‍പ്പന  പൊലീസ് പെട്രോളിങ്  Police patrolling  കൊല്ലം വാര്‍ത്ത  kollam news
ചിന്നക്കട റെയിൽവേ സ്റ്റേഷനു സമീപം ലഹരി വില്‍പ്പന നടക്കുന്നതായി പരാതി
author img

By

Published : Sep 5, 2021, 3:00 PM IST

കൊല്ലം: ചിന്നക്കട റെയിൽവേ സ്റ്റേഷനു സമീപത്തെ ആളൊഴിഞ്ഞ ക്വാട്ടേഴ്‌സുകൾ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപന്നങ്ങളും കഞ്ചാവും വിൽപ്പന നടത്തുന്നതായി പരാതി. സ്ഥലത്ത് അനാശാസ്യ പ്രവർത്തനങ്ങളും നടക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു.

പൊലീസ് നേരത്തെ ഇവിടെ നിന്നും കഞ്ചാവ് പിടികൂടിയിരുന്നു. ഇതു വഴി നടന്നു പോകുന്നവരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടുന്നത് പതിവാണെന്നും നാട്ടുകാര്‍ പറയുന്നു. നേരത്തേ, പൊലീസ് പെട്രോളിങ് ശക്തമാക്കിയതിനെ തുടര്‍ന്ന് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞിരുന്നു.

ചിന്നക്കട റെയിൽവേ സ്റ്റേഷനു സമീപം ലഹരി വില്‍പ്പന നടക്കുന്നതായി പ്രദേശവാസികള്‍

കൊവിഡ് വ്യാപന സാഹചര്യത്തില്‍ പൊലീസിന്‍റെ നിരീക്ഷണം കുറഞ്ഞതോടെ സ്ഥിതി പഴയപടിയായി. ചിന്നക്കട മത്സ്യ മാർക്കറ്റിന് സമീപം ആൾ ഒഴിഞ്ഞ പ്രദേശത്തും സമാന സംഭവങ്ങളാണ് നടക്കുന്നത്. കാല്‍ നടയാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും സുരക്ഷയൊരുക്കണമെന്ന ആവശ്യം ശക്തമാണ്.

ALSO READ: നിപ ബാധിച്ച് മരിച്ച 12 വയസുകാരന് കൊവിഡ് ഉണ്ടായിരുന്നില്ല, വീഴ്‌ചയുണ്ടായോയെന്ന് പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.