ETV Bharat / state

പീഡനത്തിനിരയായ പതിനഞ്ചുകാരിയുടെ ആത്മഹത്യ; പ്രതി അറസ്റ്റിൽ

author img

By

Published : Sep 30, 2020, 10:44 AM IST

കുട്ടി നിരവധി തവണ പീഡിപ്പിക്കപ്പെട്ടുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു

പതിനഞ്ചുകാരിയുടെ ആത്മഹത്യ  കൊല്ലം കൊണ്ടോടി പീഡനം  പെൺകുട്ടി തൂങ്ങിമരിച്ച സംഭവം  15 year old girl suicide  Kollam Kondodi rape  rape victim suicide in Kollam
പതിനഞ്ചുകാരിയുടെ ആത്മഹത്യ; പ്രതി അറസ്റ്റിൽ

കൊല്ലം: കൊണ്ടോടിയിൽ 15 കാരി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പെൺകുട്ടി പീഡനത്തിനിരയായിരുന്നുവെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനെ തുടർന്നാണ് കടയ്ക്കൽ സ്വദേശി ഷമീറിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഷമീറിന്‍റെ ശല്യം സഹിക്കാതെയാണ് കുട്ടി ജീവനൊടുക്കിയതെന്ന് വീട്ടുകാർ ആരോപിച്ചിരുന്നു. ഈ മാസം 25ാം തീയതി ആണ് പെൺകുട്ടിയെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടി നിരവധി തവണ പീഡിപ്പിക്കപ്പെട്ടുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. മരണത്തിന് ഉത്തരവാദി ഷമീർ ആണെന്ന് കാട്ടി വീട്ടുകാർ റൂറൽ എസ്‌പി ഹരിശങ്കറിന് പരാതി നൽകിയിരുന്നു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതിന് പിന്നാലെയാണ് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്‌തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.