ETV Bharat / state

കൊല്ലത്ത് പതിനാലുകാരിയെ തട്ടിക്കൊണ്ട് പോയി - 13 YEAR

രാജസ്ഥാനില്‍ നിന്നുള്ള വഴിയോരക്കച്ചവടക്കാരുടെ മകളെയാണ് തട്ടിക്കൊണ്ട് പോയത്. അക്രമി സംഘം മാതാപിതാക്കളെ മര്‍ദ്ദിച്ചവശരാക്കി.

കൊല്ലത്ത് പതിമൂന്നുകാരിയെ തട്ടിക്കൊണ്ട് പോയി
author img

By

Published : Mar 19, 2019, 4:34 PM IST

Updated : Mar 19, 2019, 6:47 PM IST

കൊല്ലം ജില്ലയിലെ ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശിയായ പതിനാലുകാരിയെതട്ടിക്കൊണ്ട് പോയി. ഇന്നലെ രാത്രിയാണ് സംഭവം. ഓച്ചിറയിലെ വലിയകുളങ്ങരയില്‍ വഴിയോരക്കച്ചവടം നടത്തുകയായിരുന്ന കുടുംബത്തിലെ അംഗമാണ് പെണ്‍കുട്ടി. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ഒരു സംഘം ആളുകള്‍ ഇവര്‍ താമസിച്ചിരുന്ന ഷെഡില്‍ കയറിയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്. തടയാന്‍ ശ്രമിച്ച മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കുകയും ചെയ്തു.

ഇന്ന് രാവിലെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാന്‍ തയാറായില്ലെന്നും നാട്ടുകാര്‍ സ്റ്റേഷനിലെത്തി ബഹളം വച്ചപ്പോഴാണ് അന്വേഷണം തുടങ്ങിയതെന്നും ആക്ഷേപമുണ്ട്. പെണ്‍കുട്ടി എവിടെയാണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.

Intro:Body:Conclusion:
Last Updated : Mar 19, 2019, 6:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.