ETV Bharat / state

പൗരത്വ പ്രതിഷേധ റാലിയില്‍ പങ്കെടുക്കവേ യുവാവ് കുഴഞ്ഞുവീണു മരിച്ചു - കാസർകോട് മരണം

നീര്‍ച്ചാല്‍ ബിര്‍മിനടുക്കയിലെ ഇഖ്ബാല്‍ (28) ആണ് മരിച്ചത്. ആശുപത്രിയിലേക്കുള്ള വഴി മധ്യേയായിരുന്നു മരണം

death  യുവാവ് കുഴഞ്ഞുവീണു മരിച്ചു  youth died by Heart attack  കാസർകോട് മരണം  കാസർകോട് പൗരത്വ ഭേദഗതി നിയമം
പൗരത്വ പ്രതിഷേധ റാലിയില്‍ പങ്കെടുക്കവെ യുവാവ് കുഴഞ്ഞുവീണു മരിച്ചു
author img

By

Published : Jan 20, 2020, 10:48 PM IST

കാസർകോട്: ബദിയടുക്കയിൽ പൗരത്വ പ്രതിഷേധ റാലിയില്‍ പങ്കെടുക്കുകയായിരുന്ന യുവാവ് കുഴഞ്ഞുവീണു മരിച്ചു. നീര്‍ച്ചാല്‍ ബിര്‍മിനടുക്കയിലെ ഇഖ്ബാല്‍ (28) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. എസ്കെഎസ്എസ്എഫിന്‍റെ വോളന്‍റീയറായ ഇഖ്ബാല്‍ ബദിയടുക്കയില്‍ നടന്ന പൗരത്വ പ്രതിഷേധ റാലി നിയന്ത്രിച്ച് കൊണ്ടിരിക്കെയാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആദ്യം ബദിയടുക്ക ഗവണ്‍മെന്‍റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കാസര്‍കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേയാണ് മരണം സംഭവിച്ചത്. ഹൃദയ സംബന്ധമായ അസുഖമുള്ളയാളായിരുന്നു ഇഖ്ബാലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Intro:
ബദിയടുക്കയിൽ പൗരത്വ പ്രതിഷേധ റാലിയില്‍ പങ്കെടുക്കുകയായിരുന്ന യുവാവ് കുഴഞ്ഞുവീണു. ആശുപത്രിയിലേക്കുള്ള വഴി മധ്യേ മരണപ്പെട്ടു. നീര്‍ച്ചാല്‍ ബിര്‍മിനടുക്കയിലെ ഇഖ്ബാല്‍ (28) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. എസ് കെ എസ് എസ് എഫിന്റെ വളണ്ടീയറാണ് ഇഖ്ബാല്‍. ബദിയടുക്കയില്‍ തിങ്കളാഴ്ച വൈകിട്ട് നടന്ന പൗരത്വ പ്രതിഷേധ റാലി നിയന്ത്രിച്ച് കൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടന്‍ തന്നെ ബദിയടുക്ക ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കാസര്‍കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. വഴിക്ക് വെച്ച് മരണം സംഭവിച്ചതിനാല്‍ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. ഹൃദയ സംബന്ധമായ അസുഖമുള്ളയാളായിരുന്നു ഇഖ്ബാലെന്ന് ബന്ധുക്കള്‍ പറഞ്ഞു.Body:dConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.