ETV Bharat / state

കാസർകോട് കെഎസ്‌ആർടിസി ഡിപ്പോയിൽ ഡീസൽ ക്ഷാമം; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ - സുള്ള്യ പുത്തൂർ അന്തർ സംസ്ഥാന റൂട്ട്

കെഎസ്‌ആർടിസി ഡിപ്പോയിൽ ഡീസൽ ക്ഷാമത്തെ തുടർന്ന് സർവീസുകൾ നിർത്തിവച്ചതിനെതിരെയും കെഎസ്‌ആർടിസി എംഡിയുടെ ഉത്തരവിനെതിരെയും പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ. പ്രതിഷേധം നടത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി

ksrtc dipo kasargod  diesel shortage in ksrtc dipo kasargod  youth congress protest in kasargod ksrtc dipo  kasargod youth congress protest  latest news in kasargod  കാസർകോട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഡീസല്‍ ക്ഷാമം  യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരുടെ പ്രതിഷേധം  കാസർകോട് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരുടെ പ്രതിഷേധം  കാസര്‍കോട് പ്രതിഷേധം  കാസർകോട് ഏറ്റവും പുതിയ വാര്‍ത്ത  ksrtc services in kasargod  kasargod news  kasargod latest news  ksrtc depot kasargod  കാസർകോട് കെഎസ്‌ആർടിസി ഡിപ്പോയിൽ ഡീസൽ ക്ഷാമം  കെഎസ്‌ആർടിസി ഡിപ്പോ  കാസര്‍കോട് കെഎസ്‌ആർടിസി ഡിപ്പോ  സുള്ള്യ പുത്തൂർ അന്തർ സംസ്ഥാന റൂട്ട്  കെഎസ്‌ആർടിസി
കാസർകോട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഡീസൽ ക്ഷാമം; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ
author img

By

Published : Aug 5, 2022, 6:06 PM IST

കാസർകോട്: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഡീസൽ ക്ഷാമത്തെ തുടർന്ന് സർവീസുകൾ നിർത്തിവച്ചതിനെതിരെയും കെഎസ്‌ആർടിസി എംഡിയുടെ ഉത്തരവിനെതിരെയും പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ. കെഎസ്‌ആർടിസി കാസർകോട് ഡിപ്പോയ്‌ക്ക്‌ മുന്നിൽ ജില്ല പ്രസിഡന്‍റ് പ്രദീപ്‌ കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മലയോര മേഖലയിലേക്കും, അന്തർ സംസ്ഥാന റൂട്ടുകളിലേക്കുമായി നിരവധി സർവീസുകളാണ് പൂർണമായി മുടങ്ങിയതെന്നും ഇതോടെ യാത്രക്കാർ പെരുവഴിയിലാണെന്നും യൂത്ത് കോൺഗ്രസ്‌ ആരോപിച്ചു.

കാസർകോട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഡീസൽ ക്ഷാമം; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ

പ്രതിഷേധം നടത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. ഇന്ധന ക്ഷാമത്തെ തുടർന്ന് നിരവധി സർവീസുകൾ ഇന്നും(05.08.2022) മുടങ്ങി. കുടിശ്ശിക തീർക്കാത്തത്തിനാൽ സ്വകാര്യ പമ്പുകളിൽ നിന്ന് ഡീസൽ നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്. അറുപത്തിയേഴ് സർവീസുകൾക്കായി ഏഴായിരം ലിറ്ററോളം ഡീസലാണ് പ്രതിദിനം കാസർകോട് ഡിപ്പോയിൽ ആവശ്യമായി വരുന്നത്.

ഉച്ചയോട് കൂടി കാസർകോട് ഡിപ്പോയിലെ മുഴുവൻ സർവീസുകളും മുടങ്ങുമെന്നാണ് സൂചന. സുള്ള്യ-പുത്തൂർ അന്തർ സംസ്ഥാന റൂട്ടിലേക്ക് ഇന്നും ബസുകൾ ഓടിയില്ല. കെഎസ്‌ആർടിസിയെ ഏറെ ആശ്രയിക്കുന്ന മലയോര മേഖലയിലേക്കുള്ള മുഴുവൻ സർവീസുകളും മുടങ്ങിയതോടെ ജനങ്ങൾ ദുരിതത്തിലായി. മംഗളൂരു, കണ്ണൂർ ഭാഗങ്ങളിലേക്കുള്ള നിരവധി സർവീസുകളും ഇന്ന് മുടങ്ങി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.