കാസർകോട്: കുമ്പളയിൽ യുവാവ് കുത്തേറ്റ് മരിച്ചു. നായ്കാപ്പ് സ്വദേശി ഹരീഷാണ് (32) മരിച്ചത്. നായ്കാപ്പിൽ ഓയിൽ മില്ലിൽ ജോലി ചെയ്യുന്ന ഹരീഷിന് തിങ്കളാഴ്ച രാത്രിയാണ് കുത്തേറ്റത്. ജോലിസ്ഥലത്ത് നിന്നും വീട്ടിലേക്കുള്ള വഴി മധ്യേയാണ് സംഭവം. മുറിവുകളോടെ വീണ് കിടന്നിരുന്ന ഹരീഷിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയും കുമ്പള പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. എന്നാൽ കാസർകോട് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തലയ്ക്ക് പിറകിലും നെറ്റിയിലും നെഞ്ചിലുമാണ് ഹരീഷിന് കുത്തേറ്റത്. വ്യക്തിപരമായ വിഷയങ്ങൾ കൊലപാതകത്തിലേക്ക് നയിച്ചെന്നാണ് പ്രാഥമിക നിഗമനം. കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കാസർകോട് കുമ്പളയിൽ യുവാവ് കുത്തേറ്റ് മരിച്ചു
വ്യക്തിപരമായ വിഷയങ്ങൾ കൊലപാതകത്തിലേക്ക് നയിച്ചെന്നാണ് പ്രാഥമിക നിഗമനം. കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.