ETV Bharat / state

കാസർകോട് സ്വകാര്യ ബസിന് നേരെ യുവാവിന്‍റെ ആക്രമണം; സംഭവത്തിൽ കോളജ് വിദ്യാർഥിനിക്ക് പരിക്ക് - പൊലീസ് അന്വേഷണം

Private Bus Attack : ആക്രമണത്തിൽ ബസിന്‍റെ ഗ്ലാസ് പൂർണമായും തകർന്നു

bus attack  Young Man Attacked Private Bus In Kasaragod  Private Bus In Kasaragod  Young Man Attacked Private Bus  Young Man Attacked Bus In Kasaragod  കാസർകോട് സ്വകാര്യ ബസിന് നേരെ യുവാവിന്‍റെ ആക്രമണം  ആക്രമണത്തിൽ കോളജ് വിദ്യാർത്ഥിനിക്ക് പരിക്ക്  ബന്തടുക്കയിൽ ബസിന് നേരെ യുവാവിന്‍റെ ആക്രമണം  ബസിന്‍റെ ഗ്ലാസ് പൂർണമായും തകർന്നു  പൊലീസ് അന്വേഷണം  സ്വകാര്യ ബസ് ആക്രമണം
Young Man Attacked Private Bus
author img

By ETV Bharat Kerala Team

Published : Nov 1, 2023, 3:06 PM IST

Updated : Nov 1, 2023, 6:05 PM IST

കാസർകോട് : ബന്തടുക്ക ആനക്കല്ലിൽ ബസിന് നേരെ യുവാവിന്‍റെ ആക്രമണം. ബൈക്കിലെത്തിയ യുവാവ് ബസ് തടഞ്ഞു നിർത്തി ഹെൽമറ്റ് കൊണ്ട് മുൻവശത്തെ ഗ്ലാസ്സ് അടിച്ചു തകർത്തു. ബസിന്‍റെ മുന്നിൽ ഇരുന്ന കോളേജ് വിദ്യാർഥിനിക്ക് പരിക്കേറ്റു. തകർന്ന ഗ്ലാസ് കഷണം കണ്ണിൽ തെറിച്ചാണ് വിദ്യാർഥിനിക്ക് പരിക്കേറ്റത്. രാവിലെയാണ് സംഭവം (Young Man Attacked Private Bus In Kasaragod).

സ്വകാര്യ ബസ്സായ തത്വമസിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ബന്തടുക്കയിൽ നിന്ന് കാസർകോടേക്ക് യാത്രക്കാരുമായി വരുന്നതിനിടെയാണ് സംഭവം. ആക്രമണത്തിൽ ബസിന്‍റെ ഗ്ലാസ് പൂർണമായും തകർന്നു.

ഇതോടെ നിരവധി യാത്രക്കാർ പെരുവഴിയിലായി. സംഭവത്തിൽ ബേഡകം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസ് അടിച്ചു തകർക്കാനുള്ള കാരണം വ്യക്തമല്ല.

ALSO READ: Youth Creating Obstruction Infront of KSRTC കെഎസ്ആർടിസി ബസിന് മുന്നിൽ യുവാക്കളുടെ പോർവിളി; സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത്

കാർ വട്ടംവച്ച് യുവാക്കളുടെ പോർവിളി: കെഎസ്ആർടിസി ബസിന് മുന്നിൽ കാർ വട്ടംവച്ച് യുവാക്കളുടെ പോർവിളി. തിരുവനന്തപുരം കേശവദാസപുരത്ത് ഒക്‌ടോബർ 21 ന് രാത്രിയാണ് സംഭവം. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന കെഎസ്ആർടിസി ബസ് തടഞ്ഞു നിർത്തിയായിരുന്നു യുവാക്കളുടെ ഗുണ്ടായിസം (Youth Creating Obstruction Infront of KSRTC).

യുവാക്കൾ കൂറേ ദൂരം കെഎസ്ആർടിസി ബസിന് കടന്നുപോകാനാകാത്ത രീതിയിൽ മാർഗ്ഗ തടസം സൃഷ്‌ടിച്ചിരുന്നു. ടൊയോട്ട ക്വാളിസ് വാഹനത്തിലെത്തിയാണ് യുവാക്കളുടെ ഗുണ്ടായിസം.

ബസ് ഡ്രൈവർ നിരന്തരമായി ഹോൺ മുഴക്കിയതോടെയാണ് യുവാക്കൾ കാർ വട്ടംവച്ച് സംഘർഷാവസ്ഥ ഉണ്ടാക്കിയത്. പിന്നീട് ഡ്രൈവറുമായി വാക്കേറ്റത്തിൽ ഏർപ്പെട്ട യുവാക്കൾ ബസിനുള്ളിൽ കയറാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ കെഎസ്ആർടിസി പരാതി നൽകുമെന്നും അറിയിച്ചിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.

ALSO READ:Youngsters Attack In Petrol Pump: പെട്രോൾ പമ്പിൽ സംഘർഷം, പമ്പ് സൂപ്പർവൈസർക്ക് പരിക്ക്

യുവാക്കൾ തമ്മിൽ സംഘർഷം: തിരുവനന്തപുരത്തുളള പെട്രോൾ പമ്പിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ (Youngsters Attack In Petrol Pump) പമ്പ് സൂപ്പർവൈസർക്ക് പരിക്കേറ്റു. ഉള്ളൂർ പെട്രോൾ പമ്പിലെ സൂപ്പർവൈസർ രാജേഷ് കുമാറിനാണ് പരിക്കേറ്റത്. സംഭവത്തിൽ പമ്പിന്‍റെ ഓഫിസിലേക്ക് യുവാക്കൾ തള്ളി കയറാൻ ശ്രമിക്കുകയും ചില്ല് പൊട്ടി രാജേഷ് കുമാറിന്‍റെ തലയിലേക്ക് വീഴുകയുമായിരുന്നു.

ഗുരുതരമായി തലയ്ക്കു പരിക്കേറ്റ രാജേഷ് കുമാർ തിരുവനന്തപുരം മെഡിക്കൽ കോളജ് ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. ഉള്ളൂർ സപ്ലൈക്കോയുടെ പമ്പിൽ കഴിഞ്ഞ മാസം ഒന്നിന് വൈകിട്ട് 5:30 യോടെയാണ് സംഭവമുണ്ടായത്.

ബൈക്കിലെത്തിയ യുവാവ് ബൈക്ക് റേസ് ചെയ്‌തതുമായി ബന്ധപ്പെട്ട് നടന്ന തർക്കമായിരുന്നു സംഘർഷത്തിൽ കലാശിച്ചത്. പമ്പിൽ കാറിലെത്തിയ യാത്രക്കാരൻ ബൈക്കിലെത്തിയ യുവാവുമായി തർക്കമുണ്ടാവുകയും തുടർന്ന് ബൈക്കിലെത്തിയ ആൾ പിന്നീട് അഞ്ച് പേരുമായി തിരിച്ചെത്തി കൂട്ടം ചേർന്ന് ആക്രമിക്കുകയുമായിരുന്നു.

Last Updated : Nov 1, 2023, 6:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.