ETV Bharat / state

കാട്ടുപന്നിയെ വെടി വയ്ക്കാനെത്തിയ വയോധികന് കാട്ടു പന്നിയുടെ കുത്തേറ്റു - wild animal attack

ഈ പ്രദേശത്ത്‌ കാട്ടുപന്നികളെ തുരത്തുന്നതിനിടയിൽ നിരവധിപ്പേർ കുത്തേറ്റ്‌ മരിച്ചിട്ടുണ്ട്

Wild boar  Wild boar attack  കാസർകോട്  കാട്ടുപന്നി  കുത്തേറ്റു  kasargode  wild animal attack  animal attack men
കാട്ടുപന്നിയെ വെടിവെക്കാനെത്തിയ വയോധികന് കാട്ടു പന്നിയുടെ കുത്തേറ്റു
author img

By

Published : Nov 1, 2021, 1:14 PM IST

കാസർകോട്: ബളാൽ അത്തിക്കടവ് പൊടിപ്പളത്ത് ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടി വയ്ക്കാനെത്തിയ വയോധികന് കാട്ടു പന്നിയുടെ കുത്തേറ്റു. വെള്ളരിക്കുണ്ട് പാത്തിക്കരയിലെ കൊച്ചുമറ്റം ജോയി എന്ന കെ.യു ജോണി (60) നാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ജോണിനെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ALSO READ: കൊച്ചിയില്‍ കോണ്‍ഗ്രസിന്‍റെ പ്രതിഷേധം അക്രമത്തില്‍ കലാശിച്ചു; നടൻ ജോജുവിന്‍റെ വാഹനം തകര്‍ത്തു

കാട്ടുപന്നികൾ നാട്ടിലേക്കിറങ്ങുമ്പോൾ ഭീതിയോടെയാണ് മലയോരത്തെ ജനത ഓരോ ദിവസവും തള്ളിനീക്കുന്നത്. ഒരായുസ്‌ മുഴുവൻ വിയർപ്പൊഴുക്കി രാപ്പകൽ കാവലിരുന്ന് നട്ടുനനച്ച് വളർത്തിയ വിളകളാണ് കാട്ടുപന്നികൾ നശിപ്പിക്കുന്നത്. ബളാൽ പഞ്ചായത്തിൽ കാട്ടുപന്നികളെ തുരത്തുന്നതിനിടയിൽ നിരവധിപ്പേർ കുത്തേറ്റു മരിക്കുകയും ചെയ്‌തിട്ടുണ്ട്.

കാട്ടുപന്നികളെ പേടിച്ച്‌ വീടിന് പുറത്തിറങ്ങാൻ പോലും ആളുകൾ ഭയക്കുകയാണ്. അതിരാവിലെ ടാപ്പിങ്ങിന് പോകാനും പാലെടുക്കാൻ പോകാനും പത്രം വിതരണം ചെയ്യാനും പുല്ലരിയാൻ പോകാനുമെല്ലാം ഭയമാണെന്നും കർഷകർ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.