ETV Bharat / state

സഹജീവികൾക്ക് തണ്ണീർതടങ്ങൾ സ്ഥാപിച്ച് വിദ്യാർഥികൾ

author img

By

Published : Mar 28, 2019, 8:34 PM IST

Updated : Mar 28, 2019, 8:45 PM IST

കാസര്‍കോടിലെ കേന്ദ്രസര്‍വ്വകലാശാല വിദ്യാര്‍ഥികളാണ് കിളികള്‍ക്ക് വെള്ളം നല്‍കാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്

തണ്ണീർ കുടം

വേനൽ ചൂടിൽ നാടും നഗരവും ഉരുകിയൊലിക്കുകയാണ്. ദാഹജലത്തിനായി ജന്തുജാലങ്ങൾ നെട്ടോട്ടമോടുമ്പോൾ കാസർകോട് കേന്ദ്ര സർവകലാശാലയിൽ പക്ഷികൾക്ക് തെളി നീര് ഒരുക്കിയിരിക്കുകയാണ് വിദ്യാര്‍ഥികള്‍. കലാലയ മുറ്റത്തെ മരങ്ങളിലെല്ലാം മൺചട്ടികൾ സ്ഥാപിച്ച് എല്ലാ ദിവസവും ഇവിടെയെത്തുന്ന കിളി കൂട്ടങ്ങൾക്ക് മുടങ്ങാതെ ദാഹജലം പകരുന്നു ഇവര്‍. സർവ്വകലാശാല സോഷ്യൽവർക്ക് പഠന വിഭാഗത്തിലെ അധ്യാപിക ലക്ഷ്മിയുടെ ആശയം പ്രാവർത്തികമാക്കിയപ്പോൾ അതിരില്ലാത്ത സന്തോഷമാണ് വിദ്യാർഥികൾക്ക്. ഇപ്പോൾ മറ്റു വകുപ്പിലെ വിദ്യാർഥികൾ കൂടി തണ്ണീർതടങ്ങൾ സ്ഥാപിച്ചു തുടങ്ങി. പക്ഷികൾ തണ്ണീർത്തടങ്ങളുടെ വെള്ളം ഇറ്റിറക്കുന്നതും കുളിക്കുന്നതുമെല്ലാം കൗതുകത്തോടെയാണ് ഇവരെല്ലാം വീക്ഷിക്കുന്നത്.

സഹജീവികൾക്ക് തണ്ണീർതടങ്ങൾ സ്ഥാപിച്ച് കാസർകോട് കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥികൾ

Intro:Body:

സഹജീവികൾക്ക് തണ്ണീർതടങ്ങൾ സ്ഥാപിച്ച് കാസർകോഡ് കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥികൾ

വേനൽ ചൂടിൽ നാടും നഗരവും ഉരുകിയൊലിക്കുകയാണ്. ദാഹജലത്തിനായി സസ്യജന്തുജാലങ്ങൾ നെട്ടോട്ടമോടുമ്പോൾ കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ പക്ഷികൾക്ക് തെളി നീരാകുകയാണ് ഒരുപറ്റം വിദ്യാർഥികൾ.

ഉഷ്ണ തരംഗം വെല്ലുവിളിയാകുമ്പോൾ സഹജീവികൾക്ക് സ്നേഹം പകരുകയാണ് ക്യാമ്പസിലെ വിദ്യാർത്ഥികൾ. കലാലയ മുറ്റത്തെ മരങ്ങളിലെല്ലാം മൺചട്ടികൾ സ്ഥാപിച്ചു. എല്ലാ ദിവസവും ഇവിടെയെത്തുന്ന കിളി കൂട്ടങ്ങൾക്ക് മുടങ്ങാതെ ദാഹജലം പകരുകയാണ് വിദ്യാർഥികൾ.

 സർവ്വകലാശാല സോഷ്യൽവർക്ക് പഠന വിഭാഗത്തിലെ അധ്യാപിക ലക്ഷ്മിയുടെ ആശയം പ്രാവർത്തികമാക്കിയപ്പോൾ അതിരില്ലാത്ത സന്തോഷമാണ് വിദ്യാർത്ഥികളുടെ മുഖത്ത്.

ഇപ്പോൾ മറ്റു ഡിപ്പാർട്ട്മെന്‍റിൽ വിദ്യാർഥികൾ കൂടി തണ്ണീർതടങ്ങൾ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. പക്ഷികൾ തണ്ണീർത്തടങ്ങളുടെ വെള്ളം ഇറ്റിറക്കുന്നതും കുളിക്കുന്നതുമെല്ലാം കൗതുകത്തോടെയാണ് ഇവരെല്ലാം വീക്ഷിക്കുന്നത്. 

നാടാകെ കൊടും ചൂടിനെ അഭിമുഖീകരിക്കുമ്പോൾ തണ്ണീർ കുടങ്ങൾ സ്ഥാപിക്കലിലൂടെ അനുകരണീയമായ മാതൃകയാണ് ഈ വിദ്യാർത്ഥികൾ

.

Conclusion:
Last Updated : Mar 28, 2019, 8:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.