ETV Bharat / state

നീരൊഴുക്ക് നിലച്ച് പുത്തിഗെ പുഴ; ഗ്രാമങ്ങള്‍ കുടിനീര്‍ ക്ഷാമത്തിലേക്ക് - പുത്തിഗെ പുഴ

മഞ്ചേശ്വരം പുത്തിഗെ പുഴയില്‍ തെളിനീര്‍ വറ്റിയിട്ട് രണ്ട് മാസത്തോളമായി. ജലാശയങ്ങളില്‍ നിന്നുള്ള അശാസ്ത്രീയ മണല്‍വാരലാണ് പുഴകളില്‍ നീരൊഴുക്ക് നിലക്കുന്നതിന് പ്രധാന കാരണം.

water shortage in kasargod  kasargod news  വേനല്‍ വാർത്തകള്‍  കുടിവെള്ള ക്ഷാമം  പുത്തിഗെ പുഴ  കാസർകോട് വാർത്തകള്‍
നീരൊഴുക്ക് നിലച്ച് പുത്തിഗെ പുഴ; ഗ്രാമങ്ങള്‍ കുടിനീര്‍ക്ഷാമത്തിലേക്ക്
author img

By

Published : May 12, 2021, 3:15 PM IST

Updated : May 12, 2021, 6:20 PM IST

കാസർകോട്: വേനല്‍ ചൂടില്‍ സംസ്ഥാനത്തിന്‍റെ വടക്കന്‍ മേഖല രൂക്ഷമായ ജലക്ഷാമത്തിലേക്ക് നീങ്ങുന്നതിന്‍റെ പ്രത്യക്ഷ ഉദാഹരണമാണ് പുഴകളുടെ ഇന്നത്തെ കാഴ്ചകള്‍. പുത്തിഗെ പുഴയൊഴുകിയ വഴി ഇന്ന് പരന്ന് കിടക്കുന്ന മൈതാനത്തിന് സമമാണ്. നീരൊഴുക്ക് പൂര്‍ണമായും നിലച്ച് പുഴമണല്‍ ചുട്ടുപൊള്ളുന്ന അവസ്ഥയാണ്.

നീരൊഴുക്ക് നിലച്ച് പുത്തിഗെ പുഴ

ഇതോടെ ബദിയടുക്ക, കുമ്പള, പുത്തിഗെ ഗ്രാമപഞ്ചായത്തുകളിലെ നൂറ് കണക്കിന് കുടുംബങ്ങളാണ് വെള്ളമില്ലാതെ ദുരിതത്തിലായത്. വറ്റിവരണ്ട പുഴയില്‍ ജലത്തിനായി കിണര്‍ കുഴിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികള്‍. പുഴയുടെ അക്കരെ കടക്കാന്‍ പുഴയില്‍ കൂടി റോഡ് ഉണ്ടാക്കിയിരിക്കുകയാണ് നാട്ടുകാര്‍.

പുത്തിഗെ, മംഗല്‍പാടി പഞ്ചായത്തുകളില്‍ ഏക്കര്‍ കണക്കിന് നെല്‍ കൃഷിയും പുഴയെ ആശ്രയിച്ചാണ് ഉള്ളത്. കമുക് ,തെങ്ങ് കര്‍ഷകരും ഇപ്പോള്‍ ആശങ്കയിലാണ്. വരും നാളുകളില്‍ ഇവിടെ കുടിവെള്ള ക്ഷാമം രൂക്ഷമാകും. ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുവാന്‍ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നതാണ് നാട്ടുകാരുടെ പരാതി.

രാപകലില്ലാതെ പുഴയില്‍ നിന്നും മണല്‍ ഊറ്റുന്നതും സമീപപ്രദേശത്തെ കുന്നിടിച്ച് മണല്‍ കടത്തുന്നതും പുഴകള്‍ വറ്റി വരളാന്‍ കാരണമായി. വേനല്‍ കനക്കുമ്പോള്‍ മഞ്ചേശ്വരം ഉള്‍പ്പെടുന്ന ഒരു വലിയ പ്രദേശത്തെ കാര്‍ഷിക വിളകളെയടക്കം സാരമായി ബാധിക്കുകയാണ് പുത്തിഗെ പുഴയുടെ ഈ വരള്‍ച്ച.

also read: വേനലില്‍ വന്യമൃഗങ്ങള്‍ക്ക് ആശ്വാസമായി കാസര്‍കോട്ടെ തെളിനീരുറവ

Last Updated : May 12, 2021, 6:20 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.