ETV Bharat / state

പട്ടിയെ നേരിടാന്‍ കുട്ടികള്‍ക്കൊപ്പം തോക്കേന്തി നടത്തം; സമീറിനെതിരെ കേസ് - സമീര്‍

മദ്രസയിലേക്ക് പോവുന്ന കുട്ടികള്‍ക്ക് തെരുവുനായ്‌ക്കളുടെ കടിയേല്‍ക്കാതിരിക്കാനാണ് തോക്കേന്തി നടന്നതെന്നാണ് സമീര്‍ പറയുന്നത്. സെപ്‌റ്റംബര്‍ 15 ന് നടന്ന സംഭവത്തിലാണ് പൊലീസ് ഞായറാഴ്‌ച കേസെടുത്തത്

walk with gun case against sameer Kasargod Bekal  case against sameer Kasargod Bekal  കുട്ടികള്‍ക്കൊപ്പം തോക്കേന്തി നടത്തം  സമീറിനെതിരെ കേസ്  സമീര്‍
പട്ടിയെ നേരിടാന്‍ കുട്ടികള്‍ക്കൊപ്പം തോക്കേന്തി നടത്തം; സമീറിനെതിരെ കേസ്
author img

By

Published : Sep 17, 2022, 10:15 AM IST

Updated : Sep 17, 2022, 10:32 AM IST

കാസർകോട്: തെരുവുനായ്‌ക്കളുടെ ആക്രമണം രൂക്ഷമായതിനെ തുടർന്ന് മദ്രസ വിദ്യാർഥികളുടെ സംരക്ഷണത്തിനായി രക്ഷിതാവ് തോക്കെടുത്ത സംഭവത്തിൽ പൊലീസ് കേസെടുത്തു. നായ്ക്കളുടെ ഭീഷണി നേരിടാന്‍ തോക്കുമായി രംഗത്തെത്തിയ ബേക്കൽ സ്വദേശി സമീറെന്ന ടൈഗർ സമീറിനെതിരെയാണ് കേസ്. ഐപിസി 153 വകുപ്പ് പ്രകാരം സമൂഹത്തിൽ ലഹളയുണ്ടാക്കുന്ന തരത്തിൽ വീഡിയോ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌തുവെന്ന് ആരോപിച്ചാണ് ബേക്കൽ പൊലീസ് ശനിയാഴ്ച (സെപ്‌റ്റംബര്‍ 17) കേസെടുത്തത്.

MORE READ | പട്ടിയെ ഓടിക്കാന്‍ എയര്‍ ഗണ്ണുമായി കുട്ടികളോടൊപ്പം മാസ് നടത്തം; വൈറലായി സമീറും പിള്ളേരും

കാസർകോട് ബേക്കൽ ഹദാദ് നഗറില്‍ വ്യാഴാഴ്‌ചയായിരുന്നു (സെപ്‌റ്റംബര്‍ 15) സംഭവം. തെരുവുനായ ശല്യം രൂക്ഷമായതോടെ വിദ്യാർഥികൾക്ക് മുന്നിൽ തോക്കേന്തിക്കൊണ്ട് സമീര്‍ നടന്ന സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് മാധ്യമങ്ങളും ഇക്കാര്യം വലിയ വാര്‍ത്തയാക്കിയിരുന്നു.

നായ ഓടിക്കാനെത്തിയാല്‍ തോക്കെടുത്ത് വെടിവച്ച് കൊല്ലുമെന്ന് ഇയാൾ വീഡിയോയിൽ പറയുന്നുണ്ടായിരുന്നു. സമീറിന്‍റെയും സമീപവാസികളുടെയും 13 നടുത്ത് വരുന്ന കുട്ടികള്‍ ഇയാള്‍ക്ക് പിന്നിൽ നടക്കുന്നതും വീഡിയോയിൽ വ്യക്തമായിരുന്നു. എന്നാൽ നായ്ക്കളെ കൊല്ലാൻ വേണ്ടി അല്ലെന്നും കുട്ടികളുടെ സുരക്ഷയാണ് ലക്ഷ്യമിട്ടതെന്നും കൈയില്‍ എയർ ഗണ്ണായിരുന്നെന്നും സമീർ പ്രതികരിച്ചു.

Last Updated : Sep 17, 2022, 10:32 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.