കാസര്‍കോട് : കാനഡയിലേക്ക് വിസ വാഗ്‌ദാനം ചെയ്‌ത് നീര്‍ച്ചാല്‍ സ്വദേശിയില്‍ നിന്നും 3,35,000 രൂപ തട്ടിയ കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റുചെയ്‌തു. ഹൈദരാബാദ് മോദി ബില്‍ഡിങില്‍ നിന്നും മജീഷ് മനോഹരനെ(35) ബദിയടുക്ക പൊലീസാണ് ( Badiadka Police) കസ്റ്റഡിയിലെടുത്തത്. നീര്‍ച്ചാല്‍ സ്വദേശി രവീന്ദ്ര നായകാണ് പരാതിക്കാരന്‍.
ബന്ധു മുഖേനയാണ് രവീന്ദ്ര നായക്, തിരുവനന്തപുരത്ത് ഓഫിസ് നടത്തിയിരുന്ന മജീഷിനെ പരിചയപ്പെട്ടത്. തുടര്‍ന്ന്, ഇയാള്‍ പലതവണയായി പണം നല്‍കി. ഏറെ കഴിഞ്ഞിട്ടും വിസ നല്‍കാതെയായതോടെ രവീന്ദ്ര പൊലീസില്‍ പരാതി നല്‍കി. ഇതോടെ, നടപടി ഭയന്ന് മജീഷ് ഒളിവില്‍ പോവുകയായിരുന്നു.
ALSO READ: Ragging Case | സർ സയ്യിദ് കോളജിലെ റാഗിങ് ; മൂന്ന് വിദ്യാര്‍ഥികള്‍ക്ക് കൂടി സസ്‌പെന്‍ഷന്‍
ഹൈദരബാദിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് അഡീഷണല്‍ എസ്.ഐ രാമകൃഷ്ണനും സംഘവും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. തിരുവനന്തപുരം സ്വദേശിയാണ് മജീഷ്. ബദിയടുക്കയിലെ മറ്റ് മൂന്നുപേര്‍ കൂടി തട്ടിപ്പിനിരയായതായി പൊലീസ് പറഞ്ഞു.