ETV Bharat / state

ഉപ്പള റെയില്‍വേ സ്റ്റേഷനെ തരം താഴ്ത്തി

സ്‌റ്റേഷന്‍ തരം താഴ്ത്തുന്നതല്ലെന്നും പുതിയ സാങ്കേതിക വിദ്യയിലേക്ക് മാറുന്നതിന്‍റെ ഭാഗമാണ് നടപടിയെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി.

author img

By

Published : Oct 9, 2019, 4:37 PM IST

Updated : Oct 9, 2019, 5:44 PM IST

ഉപ്പള റെയില്‍വേ സ്റ്റേഷനെ തരം താഴ്ത്തി

കാസര്‍കോട്: ഉപ്പള റെയില്‍വേ സ്റ്റേഷനെ ക്ലര്‍ക്ക് ഇന്‍ചാര്‍ജ് സ്റ്റേഷനാക്കി തരംതാഴ്ത്തി. ഇതോടെ ഇനി മുതല്‍ സ്റ്റേഷനില്‍ സ്റ്റേഷന്‍ മാസ്റ്ററുണ്ടാകില്ല. ടിക്കറ്റ് നല്‍കുന്നതടക്കം പ്രധാന ചുമതലകളെല്ലാം ക്ലാര്‍ക്കായിരിക്കും ചെയ്യുക. രണ്ട് ദിവസം മുന്‍പാണ് തരംതാഴ്ത്തല്‍ നടപടി റെയില്‍വേയുടെ ഭാഗത്തു നിന്നുണ്ടായത്. നേരത്തെ സിഗ്‌നല്‍ സംവിധാനമടക്കം നിയന്ത്രിച്ചിരുന്ന സ്റ്റേഷന്‍ മാസ്റ്റര്‍ പദവി ഒഴിയുന്നതോടെ പൂര്‍ണമായും ക്ലാര്‍ക്ക് ഇന്‍ ചാര്‍ജ് സ്റ്റേഷനായി ഉപ്പള മാറി. എന്നാല്‍ സ്‌റ്റേഷന്‍ തരം താഴ്ത്തുന്നതല്ലെന്നും പുതിയ സാങ്കേതിക വിദ്യയിലേക്ക് മാറുന്നതിന്‍റെ ഭാഗമാണ് നടപടിയെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. യാത്രക്കാരെ ഒരു തരത്തിലും പുതിയ പരിഷ്‌കാരം ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഉപ്പള റെയില്‍വേ സ്റ്റേഷനെ തരം താഴ്ത്തി

ഇരട്ട ലൈന്‍ മാത്രമുള്ള സ്റ്റേഷനില്‍ ഗാതഗത സംവിധാനം ഡിജിറ്റല്‍ മാര്‍ഗത്തില്‍ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് റെയില്‍വേ അറിയിച്ചു. രണ്ടിലധികം ട്രാക്കുകളുള്ള സ്റ്റേഷനുകളിലാണ് ട്രെയിനുകളുടെ ക്രോസിങ് നടക്കുന്നത്. അതിനാണ് പ്രധാനമായും സ്‌റ്റേഷന്‍ മാസ്റ്ററുടെ സേവനം ആവശ്യമെന്നും റെയില്‍വേ വിശദീകരിക്കുന്നുണ്ട്. നേരത്തെ കാസര്‍കോട് ബേക്കല്‍ ഫോര്‍ട്ട് സ്‌റ്റേഷനും ഇത്തരത്തില്‍ തരം താഴ്ത്തിയിരുന്നു. ഫലത്തില്‍ സമീപ സ്റ്റേഷനുകളിലെ സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ക്ക് അമിത ജോലിഭാരം വരുത്തിവെക്കുമെന്നും ആക്ഷേപമുണ്ട്.
എന്നാല്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തിലെ റെയില്‍വേസ്റ്റേഷനുമായി ബന്ധപ്പെട്ട തീരുമാനം ചട്ട ലംഘനമാണെന്ന് ബിജെപി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് ഇടത് വലത് തൊഴിലാളി യൂണിയന്‍ ഇടപെട്ട് ജനങ്ങളെ കേന്ദ്രസര്‍ക്കാരിനെതിരെ തിരിക്കാനുള്ള നീക്കമാണ് ഇതെന്നും ബിജെപി ജില്ലാ നേതതൃത്വം ആരോപിച്ചു. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് വ്യക്തമാക്കി.

Intro:
കാസര്‍കോട് ഉപ്പള റെയില്‍വേ സ്റ്റേഷനില്‍ ഇനി മുതല്‍ സ്റ്റേഷന്‍ മാസ്റ്ററില്ല. ക്ലാര്‍ക്ക് ഇന്‍ ചാര്‍ജ് സ്റ്റേഷനായി ഉപ്പളയെ തരം താഴ്ത്തി. ടിക്കറ്റ് നല്‍കുന്നതടക്കം സ്റ്റേഷനുമായി ബന്ധപ്പെട്ട പ്രധാന ചുമതലകളെല്ലാം ഇനി മുതല്‍ ക്ലാര്‍ക്കായിരിക്കും നിര്‍വഹിക്കുക.
Body:
രണ്ട് ദിവസം മുന്‍പാണ് ഉപ്പള റെയില്‍വേ സ്റ്റേഷനെ തരംതാഴ്ത്തുന്ന നടപടി റെയില്‍വേയുടെ ഭാഗത്തു നിന്നുണ്ടായത്. നേരത്തെ സിഗ്‌നല്‍ സംവിധാനമടക്കം നിയന്ത്രിച്ചിരുന്ന സ്റ്റേഷന്‍ മാസ്റ്റര്‍ പദവി ഒഴിവാക്കുന്നതോടെ പൂര്‍ണമായും ക്ലാര്‍ക്ക് ഇന്‍ ചാര്‍ജ് സ്റ്റേഷനായി ഉപ്പള മാറി. സ്‌റ്റേഷന്‍ തരം താഴ്ത്തുന്നതല്ലെന്നും പുതിയ സാങ്കേതിക വിദ്യയിലേക്ക് മാറുന്നതിന്റെ ഭാഗമാണ് നടപടിയെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി. പറഞ്ഞു. യാത്രക്കാരെ ഒരു തരത്തിലും പുതിയ പരിഷ്‌കാരം ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബൈറ്റ്

എന്നാല്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തിലെ റെയില്‍വേസ്റ്റേഷനുമായി ബന്ധപ്പെട്ട തീരുമാനം ചട്ട ലംഘനമാണെന്ന് ബിജെപി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഇടത് വലത് തൊഴിലാളി യൂണിയന്‍ ഇടപെട്ട് ജനങ്ങളെ കേന്ദ്രസര്‍ക്കാരിനെതിരാക്കാനുള്ള നീക്കമാണിതെന്നും ബിജെപി ജില്ലാ നേതതൃത്വം വ്യക്തമാക്കി.
ബൈറ്റ് കെ.ശ്രീകാന്ത്, ബിജെപി ജില്ലാ പ്രസിഡന്റ്

ഇരട്ട ലൈന്‍ മാത്രമുള്ള സ്റ്റേഷനില്‍ ഗാതഗത സംവിധാനം ഡിജിറ്റല്‍ മാര്‍ഗത്തില്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഉപ്പളയില്‍ നിന്നും സ്റ്റേഷന്‍മാസ്റ്ററെ മാറ്റിയതെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. രണ്ടിലധികം ട്രാക്കുകളുള്ള സ്റ്റേഷനുകളിലാണ് ട്രെയിനുകളുടെ ക്രോസിങ് നടക്കുന്നത്. അതിനാണ് പ്രധാനമായും സ്‌റ്റേഷന്‍ മാസ്റ്ററുടെ സേവനം ആവശ്യമെന്നും റെയില്‍വേ വിശദീകരിക്കുന്നുണ്ട്. നേരത്തെ കാസര്‍കോട് ബേക്കല്‍ ഫോര്‍ട്ട് സ്‌റ്റേഷനും ഇത്തരത്തില്‍ തരം താഴ്ത്തിയിരുന്നു. ഫലത്തില്‍ സമീപ സ്റ്റേഷനുകളിലെ സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ക്ക് അമിത ജോലിഭാരം വരുത്തിവെക്കുന്നതാണ് പുതിയ പരിഷ്‌കാരം .

Conclusion:പ്രദീപ് നാരായണന്‍
ഇടിവി ഭാരത്
കാസര്‍കോട്
Last Updated : Oct 9, 2019, 5:44 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.